App Logo

No.1 PSC Learning App

1M+ Downloads
2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന്‍ ഏത് ?

Aദേശീയ വിവരാവകാശ കമ്മീഷന്‍

Bദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Cസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Dദേശീയ വിജ്ഞാന കമ്മീഷന്‍

Answer:

D. ദേശീയ വിജ്ഞാന കമ്മീഷന്‍

Read Explanation:

  • ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് - 2005 ഒക്ടോബർ 12 
  • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്-1993 ഒക്ടോബർ 12 
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്-1998 ഡിസംബർ 11 

ദേശീയവിജ്ഞാന കമ്മീഷൻ

  • അറില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • 2005 ഒക്ടോബര്‍ രണ്ട് മുതല്‍ 2008 ഒക്ടോബര്‍ രണ്ടുവരെ മൂന്നുവര്‍ഷ കാലാവധിയിലാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ രൂപീകൃതമായത്. 
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍:

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

 


Related Questions:

Which of the following conducts the election of state legislatures?
ഇന്നർ ലൈൻ പെർമിറ്റ് നിലവിൽ വന്ന വർഷം ഏത്?
ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരം അതിന്റെ കമ്മീഷൻ രൂപീകരണവുമായി താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?
താഴെ പറയുന്നവയിൽ ഭരണഘടന സ്ഥാപനമല്ലാത്തത് ഏത് ?

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലെ ആദ്യ സംഭവങ്ങളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് നോട്ട ആദ്യമായി ഉപയോഗിച്ചത്.

  2. 2017 ൽ ഗോവയിലാണ് വിവിപാറ്റിന്റെ ആദ്യ സമ്പൂർണ്ണ സംസ്ഥാന ഉപയോഗം.

  3. 2013 ൽ നോട്ടയുടെ ചിഹ്നം അവതരിപ്പിച്ചു.