App Logo

No.1 PSC Learning App

1M+ Downloads
2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT IN) റിപ്പോർട്ട് ചെയ്ത ബാങ്കിങ് ആപ്പുകളെ ലക്ഷ്യമിടുന്ന ആൻഡ്രോയിഡ് അധിഷ്ഠിത ട്രോജൻ മാൽവെയർ ഏതാണ് ?

Aകീലോഗർ

Bറൂട്ട്കിറ്റ്

Cഗ്രേവെയർ

Dസോവ

Answer:

D. സോവ

Read Explanation:

  • ഒരു തവണ ഫോണിൽ കടന്നുകൂടിയാൽ അൺഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമല്ലാത്ത 'സോവ'യുടെ പുതിയ പതിപ്പാണ് ഇന്ത്യയിലുള്ളത്.
  • ഫോണിൽ കയറിക്കൂടിയാലുടൻ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുന്ന തരത്തിലുള്ള രീതിയാണ് സോവ വൈറസിന് ഉള്ളത്.
  • ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ് റിപ്പോർട്ട് ചെയ്തിരുന്നത് എന്നാൽ , ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 
  • സോവ മാൽവെയറിന്റെ ഏറ്റവും പുതിയ പതിപ്പ്, ക്രോം, ആമസോൺ, എൻഎഫ്‌ടി പ്ലാറ്റ്‌ഫോം തുടങ്ങിയ ഏതാനും പ്രശസ്തമായ, നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ വ്യാജ ലോഗോയുമായി ആണ് പ്രത്യക്ഷപ്പെടുന്നത്.

Related Questions:

സ്വന്തം ആനന്ദത്തിനായി ഒരാൾ മറ്റൊരാളുടെ കമ്പ്യൂട്ടറിൽ അതിലെ സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ പ്രവേശിച്ച് വിവരങ്ങൾ മോഷ്ടിക്കുകയോ വിവരങ്ങളിൽ മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് അറിയപ്പെടുന്നത് ?
കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (IT Act 2000; 2008) ഏത് സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത്?
കംപ്യൂട്ടർ വൈറസുകളെപോലെ ഇരട്ടിക്കുകളും കമ്പ്യൂട്ടറിൽ നിന്നുമ്മ കംപ്യൂട്ടറിലേക്ക് പടരുകയും ചെയ്യുന്ന പ്രോഗ്രാമുകളാണ് ?
Which of the following is not a type of cyber crime?

റാൻസംവേറിനെകുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. റാൻസംവെയർ എന്നത് സ്വയം ആവർത്തിക്കുന്ന ഒരു വൈറസ് ആണ്.
  2. സാധാരണയായി ഡാറ്റാ എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ, ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും, ഉപഭോക്താവിനെ ആക്സസ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന, തരത്തിലുള്ള സൈബർ കുറ്റകൃത്യം.
  3. ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നതിന് പണം നൽകാൻ ആക്രമണകാരി ഇരയെ ബ്ലോക്ക് മെയിൽ ചെയ്യുന്നു.