App Logo

No.1 PSC Learning App

1M+ Downloads
2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?

Aഏഴാച്ചേരി രാമചന്ദ്രൻ

Bഡോ. ഉണ്ണികൃഷ്ണൻ

Cജോർജ് ഓണക്കൂർ

Dകെ ജി ശങ്കരപ്പിള്ള

Answer:

D. കെ ജി ശങ്കരപ്പിള്ള

Read Explanation:

കടമ്മനിട്ട രാമകൃഷ്ണൻ

  • കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനും.
  • നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനകളാണ് ഇദ്ദേഹത്തിൻറെ സവിശേഷത.
  • 1982ൽ കടമ്മനിട്ടയുടെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പ്രൈസും ലഭിച്ചു.
  • ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. 
  •  കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ

  • കുറത്തി
  • കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
  • മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
  • വെള്ളിവെളിച്ചം
  • ഗോദോയെ കാത്ത് 
  • സൂര്യശില 
  • കോഴി
  • കാട്ടാളൻ

കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം

  • കടമ്മനിട്ടയുടെ സ്മരണാർഥം 2015ൽ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
  • 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
  • പ്രഥമ ജേതാവ് : ഒഎ.ൻ.വി കുറുപ്പ്
  • പ്രഥമ വനിത ജേതാവ് : സുഗതകുമാരി 

Related Questions:

2014 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച "ബാലചന്ദ്ര നെമാഡേക്കി'ന്റെ നോവൽ ഏത്?
താഴെ പറയുന്നവരിൽ 2021 ഡോ. കൽപറ്റ ബാലകൃഷ്ണൻ സ്‌മൃതി പുരസ്‌കാരം നേടിയത് ആരാണ് ?
താഴെപ്പറയുന്നവയിൽ ഏതു കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
Who is the author of the work 'Jeevitham Oru Pendulum', which won the 2023 Vayalar Award?
പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?