App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച സംഘടന ?

Aനിഹോൻ ഹിഡാൻക്യോ

Bയൂണിസെഫ്

Cസെൻറർ ഫോർ സിവിൽ ലിബർട്ടി

Dവേൾഡ് ഫുഡ് പ്രോഗ്രാം

Answer:

A. നിഹോൻ ഹിഡാൻക്യോ

Read Explanation:

നിഹോൻ ഹിഡാൻക്യോ

  • ജപ്പാനിലെ ആണവായുധ വിരുദ്ധ പ്രസ്ഥാനം

  • ഹിരോഷിമ - നാഗസാക്കി ന്യൂക്ലിയർ ബോംബ് ദുരന്തത്തെ അതിജീവിച്ചവരുടെ സംഘടനയാണിത്

  • അണുബോംബിനെ അതിജീവിച്ചവരെ ജാപ്പനീസ് ഭാഷയിൽ വിളിക്കുന്നത് - ഹിബാകുഷ (ജീവിക്കുന്ന രക്തസാക്ഷി)

  • ലോകത്തെ ആണവായുധ മുക്തമാക്കുന്നതിനുള്ള സംഘടനയുടെ ശ്രമങ്ങൾക്കാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്

  • സംഘടന സ്ഥാപിതമായത് - 1956

  • ആസ്ഥാനം - ഷിബാഡൈമോൺ (ടോക്കിയോ)

  • ആണവ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടവരുടെ ഏക രാജ്യാന്തര സംഘടനയാണിത്

  • ആണവായുധങ്ങളുടെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള അവബോധം വളർത്തുകയാണ് സംഘടനയുടെ ലക്ഷ്യം

  • സംഘടനയുടെ ലോഗോ - കടലാസ് കൊറ്റി (കടലാസ് കൊക്ക്)

  • സമാധാനത്തിൻ്റെ പ്രതീകമായി ജപ്പാൻകാർ കരുതുന്നതാണ് കടലാസ് കൊറ്റികൾ


Related Questions:

2023-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് പ്രകാശത്തിന്റെ അറ്റോസെക്കന്റ് പൾസുകളെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണ്. അറ്റോസെക്കന്റ് പൾസുകൾ ഏതു ഗവേഷണത്തിനെ സഹായിക്കുന്നു ?
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?
2025 ൽ റംസാർ പുരസ്‌കാരത്തിൽ "വെറ്റ്‌ലാൻഡ് വൈസ് യൂസ്" വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?
2023 ലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസ്(IFFLA)ൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം നേടിയ മലയാള ചിത്രം ഏത് ?
2021 ഇൽ ഡേവിഡ് ജൂലിയസും ആർടേം പടാപോറ്റിയാനും ചേർന്നുനോബെൽ പുരസ്‌കാരം നേടിയത് ഏതു മേഖലയിൽ ആണ്