App Logo

No.1 PSC Learning App

1M+ Downloads
38 വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിക്കുകയും 25000 - ത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ' നെവാഡോ ഡെൽ റൂയിസ് ' എന്ന അഗ്നിപർവ്വതം 2023 ൽ വീണ്ടും സജീവമായി . ഇത് ഏത് രാജ്യത്തിന്റെ ഭാഗമാണ് ?

Aവെനസ്വേല

Bചിലി

Cകൊളംബിയ

Dപെറു

Answer:

C. കൊളംബിയ

Read Explanation:

അഗ്നിപർവ്വതങ്ങൾ 

  • ഭൂമിക്കുള്ളിൽ നിന്നും ഉരുകി ബഹിർഗമിക്കപ്പെടുന്ന ശിലാദ്രവമായ മാഗ്മ ,ഉറവക്ക് ചുറ്റും നിക്ഷേപിക്കപ്പെടുന്നതിന്റെ ഫലമായി ചില സ്ഥലങ്ങളിൽ ഉയർന്ന ഭൂരൂപങ്ങൾ രൂപമെടുക്കുന്നു . ഇങ്ങനെ രൂപം കൊള്ളുന്ന പർവ്വതങ്ങളാണ് അഗ്നിപർവ്വതങ്ങൾ 
  • അഗ്നിപർവ്വതം എന്ന പദം ഉത്ഭവിച്ചത് -' പാതാളദേവൻ 'എന്നർത്ഥം വരുന്ന 'വൾക്കാൻ' എന്ന പദത്തിൽ നിന്ന് 
  •   വെന്റ്  - ഉരുകി തിളച്ച മാഗ്മ ഭൌമാന്തർഭാഗത്ത് നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരം 
  • അഗ്നിപർവ്വത മുഖം - അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത് ഫണലിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഭാഗം 
  • ക്രേറ്റർ - അഗ്നിപർവ്വത  സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം 

അഗ്നിപർവ്വതങ്ങൾ മൂന്ന് വിധം 

  • സജീവ അഗ്നിപർവ്വതം - ഇടയ്ക്കിടെ സ്ഫോടനം ഉണ്ടാകുന്ന അഗ്നിപർവ്വതം 
  • ഉദാ : എറ്റ്ന , ബാരൻ ദ്വീപുകൾ , കോട്ടോപാക്സി , ഫ്യൂജിയാമ 

  • നിദ്രയിലാണ്ടവ - ചരിത്രാതീതകാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ ശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതം 
  • ഉദാ : വെസുവിയസ് , കിളിമഞ്ചാരോ 

  • നിർജ്ജീവ അഗ്നിപർവ്വതം - പൂർണ്ണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനിയും സ്ഫോടനത്തിന് സാധ്യത ഇല്ലാത്തതുമായ അഗ്നിപർവ്വതം 
  • ഉദാ : മൌണ്ട് ആഷിധക്ക , സുയിദ്വാൾ 

  • 38 വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിക്കുകയും 25000 - ത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ' നെവാഡോ ഡെൽ റൂയിസ് ' എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം - കൊളംബിയ 

Related Questions:

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വനിത ?
ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

Which of the following statements is correct?

  1. Green Revolution includes use of High Yield Variety of Seeds, improved Irrigation, Vertical Farming etc
  2. Norman Borlaug is considered as the father of Green Revolution in the world
    സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ?
    ചുവന്ന ഡാറ്റ ബുക്കിലെ പച്ച പേജുകളിൽ .............. അടങ്ങിയിരിക്കുന്നു