App Logo

No.1 PSC Learning App

1M+ Downloads
A യും B യും ചേർന്ന് 12 ദിവസം കൊണ്ടും, A യും C യും ചേർന്ന് 8 ദിവസം കൊണ്ടും, B യും C യും ചേർന്ന് 6 ദിവസം കൊണ്ടും ഒരു ജോലി പൂർത്തിയാക്കാമെങ്കിൽ, B ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?

A18 ദിവസം

B48 ദിവസം

C14 ദിവസം

D16 ദിവസം

Answer:

D. 16 ദിവസം

Read Explanation:

A യും B യും ചേർന്ന് 12 ദിവസം കൊണ്ടും, A യും C യും ചേർന്ന് 8 ദിവസം കൊണ്ടും, B യും C യും ചേർന്ന് 6 ദിവസം കൊണ്ടും ഒരു ജോലി പൂർത്തിയാക്കി.

  • A+B --> 12
  • A+C --> 8
  • B+C --> 6

മൊത്തം ജോലി 12,8,6 എന്നിവയുടെ ലസാഗു കണ്ടെത്തിയാൽ മതി.

LCM of 12,8,6 = 24.

അപ്പൊൾ ഒരു ദിവസം

  • A+B --> 24/12 = 2
  • A+C --> 24/8 = 3
  • B+C --> 24/6 = 4

A യും B യും C യും ഒരു ദിവസം ചെയ്യുന്ന ജോലി.

(A+B) + (A+C) + (B+C) = 2+3+4

2(A+B+C) = 9

(A+B+C) = 9/2

B ഒരു ദിവസം ഒറ്റയ്ക്ക് ചെയ്ത ജോലി കണ്ടെത്താൻ,(A+B+C) ഒരു ദിവസം ചെയ്ത ജോലിയിൽ നിന്നും, (A+C) ചെയ്ത ജോലി കുറച്ചാൽ മതി.

അതായത്,

  • 9/2 - 3 = 4.5-3 = 1.5
  • B ഒരു ദിവസം ഒറ്റയ്ക്ക് ചെയ്ത ജോലി = 1.5

അങ്ങനെയെങ്കിൽ B മൊത്തം ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 24/1.5= 16ദിവസം


Related Questions:

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?
2 പേർ, 20 ദിവസം കൊണ്ട് 10 അടി ഉയരമുള്ള ഒരു മതിൽ കെട്ടും. എങ്കിൽ അതേ മതിൽ കെട്ടാൻ 5 ആളുകൾ എത്ര ദിവസങ്ങളെടുക്കും ?
നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?
ഒരു ജോലി A-യ്ക്ക് 5 ദിവസം കൊണ്ടും B-യ്ക്ക് 20 ദിവസം കൊണ്ടും തീർക്കാൻ കഴിയും. അതേ ജോലി A-യും B-യുംകൂടി ഒരുമിച്ച് ചെയ്താൽ എത ദിവസംകൊണ്ട് തീർക്കാൻ കഴിയും?
36 ആളുകൾ 25 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?