App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് :

Aവിരൽകുടി

Bതലവേദന

Cപഠനസമ്മർദ്ദം

Dവയറുവേദന

Answer:

A. വിരൽകുടി

Read Explanation:

വിരല്‍ കുടിക്കല്‍ (Thumb sucking)

  • ഗർഭാവസ്ഥയിൽ 15 ആഴ്ച പ്രായമുള്ളപ്പോൾ കുഞ്ഞുങ്ങൾ വിരൽ കുടിച്ചു തുടങ്ങുന്നത്.
  • അഞ്ചു വയസു വരെ തുടർന്നേക്കാവുന്ന ഈ ശീലം പല്ലുകളെ ബാധിക്കാറില്ല.
  • എന്നാൽ, പാൽപ്പല്ലുകൾ പറിഞ്ഞു പുതിയ പല്ലുകൾ വന്നതിനു ശേഷവും ഈ ശീലം തുടരുമ്പോഴാണ് പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങുന്നത്.
  • മുകൾ നിരയിലെ പല്ലുകൾ കൂടുതലായി പൊങ്ങാനും കീഴ്ത്താടിയിലെ പല്ലുകൾ ഉള്ളിലേക്ക് താഴുകയും, മുകളിലെയും താഴെയും പല്ലുകൾ കടിച്ചു പിടിച്ചാലും അവക്കിടയിൽ ഗ്യാപ് ഉണ്ടാകുകയും (open bite), പല്ലുകളുടെ നിര തെറ്റലുമെല്ലാം തത്ഫലമായി ഉണ്ടാകുന്നു.
  • കുഞ്ഞുങ്ങളുടെ സംസാരശേഷിയെ ബാധിക്കാനിടയുള്ള ഈ ദന്തവൈകല്യങ്ങൾ അക്കാരണം കൊണ്ടുതന്നെ സ്വഭാവരൂപീകരണത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.

Related Questions:

പഠനം ബന്ധങ്ങൾ സ്ഥാപിക്കുന്ന യാന്ത്രിക പ്രക്രിയയാണെന്നും പഠിതാവ് വരുത്തുന്ന തെറ്റുകൾ പഠിതാവ് തിരുത്തിയാണ് പഠനം നടക്കുന്നതെന്നും പ്രസ്താവിച്ചത് ആരാണ് ?
പിയാഷെ (Piaget) യുടെ സിദ്ധാന്ത പ്രകാരം നിലവിലുള്ള 'സ്കിമ' (Schema) ഉപയോഗിച്ച് പുതിയ സാഹചര്യത്തെ ഉൾക്കൊള്ളുന്ന പ്രക്രിയയാണ്.
മാസ്സോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആത്മാഭിമാനം, സ്വാതന്ത്ര്യം, പാണ്ഡിത്യം, ആധിപത്യം, നേട്ടം, അന്തസ്സ് എന്നിവ ഏത് ഘട്ടത്തിലാണ് ?
വൈഗോഡ്സ്കിയുടെ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ അധിക വായനയ്ക്കുള്ള വിഭവങ്ങളാണ് ?