App Logo

No.1 PSC Learning App

1M+ Downloads
ഭാഷ ഒരു സാമൂഹിക ഉൽപ്പന്നമാണെന്ന് സിദ്ധാന്തിച്ചത് :

Aചോമ്സ്കി

Bവൈഗോഡ്സ്കി

Cലെവിൻ

Dജിയോഫ്രീഡോസർ

Answer:

B. വൈഗോഡ്സ്കി

Read Explanation:

ഭാഷാ വികസനം – വൈഗോട്സ്കി:

  • അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
  • ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ഭാഷയ്ക്കും, ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്.
  • രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും, സ്വതന്ത്രവുമായാണെന്നാണ്, വൈഗോട്സ്കിയുടെ ഭാഷാ വികസന കണ്ടെത്തൽ.
  • ഭാഷയുടെ പ്രാഥമിക ധർമ്മം എന്നത്, ഭാഷണം മുഖേനയുള്ള ആശയവിനിമയം ആണ്.

 

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങൾ:

  1. ബാഹ്യമായ ആശയ വിനിമയപര ഭാഷണം / സാമൂഹ്യ ഭാഷണം (Social Speech)
  2. സ്വയം ഭാഷണം (Private/ Egocentric Speech)
  3. ആന്തരിക ഭാഷണം (Silent inner Speech)

 


Related Questions:

Paraphrasing in counseling is said to be one of the .....
അഭിപ്രേരണ ചക്രത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം ?
'ആനിമൽ ഇൻറലിജൻസ്: ആൻ എക്സ്പിരിമെൻറൽ സ്റ്റഡി ഓഫ് ദി അസോസിയേറ്റീവ് പ്രോസസ്സ് ഇൻ ആനിമൽസ്' ആരുടെ രചനയാണ് ?
'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ഘടകമോ അവസ്ഥയോ ആണ്' - എന്ന് നിർവചിച്ചതാര് ?
ഏഴാംക്ലാസിലെ ഗീത എന്ന പെൺകുട്ടി ഇടയ്ക്കിടെ ലൈബ്രറിയിൽ പോകാറുണ്ട്. ലൈബ്രറിയിൽ ഏതൊക്കെ ഷെൽഫിൽ ഏതൊക്കെ പുസ്തകങ്ങൾ ഉണ്ടെന്നും അവൾക്ക് നന്നായി അറിയാം. ലൈബ്രറിയെ കുറിച്ച് ഗീത സ്വായത്തമാക്കിയ ഈ ധാരണയ്ക്ക് അടിസ്ഥാനം ?