Question:

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;

Aസ്കർവ്വി

Bഗോയിറ്റർ

Cക്വാഷിയോർക്കർ

Dമലമ്പനി

Answer:

C. ക്വാഷിയോർക്കർ

Explanation:

ക്വാഷിയോര്‍ക്കര്‍

  • മാംസ്യ (Protein) അപപോഷണത്തിന്റെ ഗുരുതരമായ അവസ്ഥയാണ്‌ ക്വാഷിയോര്‍ക്കര്‍.
  • ഏത്‌ പ്രായത്തിലും ഈ അസുഖം വരാം.
  • എന്നാലും ഒരു വയസിനും മുന്ന്‌ വയസിനും ഇടയിലുള്ള കുട്ടികളിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌,
  • മറ്റുള്ളപോഷകങ്ങള്‍ക്കൊപ്പം ആവശ്യത്തിന്‌ അന്നജവും മാംസ്യവും ഇല്ലാതെ വരുമ്പോഴാണ്‌ സാധാരണയായി കൂട്ടികളില്‍ ഇത്‌ ഉണ്ടാകുന്നത്‌.

ക്വാഷിയോര്‍ക്കറിന്റെ ലക്ഷണങ്ങള്‍:

  • ശരീരഭാഗങ്ങൾ ചെറുതായും വളര്‍ച്ച മുരടിച്ചും കാണപ്പെടുന്നു
  • നീരുകാരണം പേശീബലക്ഷയം ഉണ്ടാകുന്നു.
  • ആദ്യം പാദത്തിലും കാലിലും പിന്നീട്‌ ശരീരം മുഴുവനായും നീരുണ്ടാകുന്നു (9303).
  • ചീര്‍ത്ത കൺപോളകളും തടിച്ച്‌ വീര്‍ത്ത കവിളുകളും കാണുന്നു.
  • ഇത്‌ ചന്ദ്രമുഖം (Moon Face) എന്ന്‌ അറിയപ്പെടുന്നു.
  • അസ്വസ്ഥതയും ഉന്മേഷക്കുറവും സാധാരണമാണ്‌.
  • മാനസിക വികാസത്തെ ബാധിക്കുന്നു.
  • തവിട്ട്‌ നിറത്തിലോ നേര്‍ത്ത ചുവന്ന നിറത്തിലോ ഉള്ള വരണ്ട നേര്‍ത്ത മൂടി.
  • വിശപ്പില്ലായ്മ
  • വികലമായ ദഹനവും ആഗിരണവും കാരണം വയറിളക്കം ഉണ്ടാകും.
  • ജീവകം എ യുടെയും ബി കോംപ്ലക്സിന്റെയും അപര്യാപ്തത ഉണ്ടാകുന്നു.

 


Related Questions:

'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?

കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?

അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?

ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?