App Logo

No.1 PSC Learning App

1M+ Downloads
പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :

Aക്ഷയം

Bഎംഫിസീമ

Cന്യുമോണിയ

Dഹെപ്പറ്റെറ്റിസ്

Answer:

B. എംഫിസീമ

Read Explanation:

  • ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് എംഫിസീമ (Emphysema).
  • ഏറെക്കാലം നീണ്ടുനിൽക്കുന്ന എംഫിസീമയെ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി രോഗങ്ങളുടെ (COPD) ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
  • വളരെക്കാലം വായുമലിനീകരണത്തിനിടവരികയോ പുകവലി തുടരുകയോ ചെയ്തവരിലാണ് ഈ രോഗത്തന്റെ വ്യാപനമുള്ളത്.
  • എംഫിസീമയുടെ അന്ത്യഘട്ടത്തിൽ രക്തം രക്തക്കുഴലുകളിൽത്നെ അടിഞ്ഞുകിടക്കുകയും ശ്വാസകോശത്തിലെ രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു. വെള്ളം കെട്ടിനിൽക്കുന്ന ഈഡിമ എന്ന അവസ്ഥയുണ്ടാകുന്നു.
  • വൃക്കകളുടേയും കരളിന്റേയും പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നു.
  • ഓക്സിജന്റെ അഭാവവും ഉയർന്ന കർബൺ ഡൈഓക്സൈഡിന്റെ അളവും നാഡീ- മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
  • സിഗററ്റ് പോലുള്ള പുകവലി ഉൽപ്പന്നങ്ങളാണ് രോഗത്തിന് മുഖ്യഹേതു,

Related Questions:

ജീവിതശൈലി രോഗത്തിന് ഒരുദാഹരണം:

താഴെപ്പറയുന്നവയിൽ ഏതാണ് പൊണ്ണത്തടിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന?

  1. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥ
  2. ഒരു വ്യക്തിയുടെ BMI മൂല്യം 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്നു പറയാം.
  3. 25 മുതൽ 30 വരെയാണ് BMI എങ്കിൽ ആരോഗ്യകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു
    രക്താർബുദരോഗികളുടെ ഇടുപ്പെല്ലിൻറെ ഏത് ഭാഗത്ത് നിന്നാണ് അസ്ഥിമജ്ജ ശേഖരിക്കുന്നത്?
    ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം ഏത് ?
    എക്സിമ രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?