Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
A district receives annual rainfall above 300 cm, yet faces drinking water shortage during summer. Which explanation is geographically most valid ? ഒരു ജില്ലയിൽ വാർഷിക മഴ 300 സെന്റിമീറ്ററിൽ കൂടുതൽ ലഭിക്കുന്നു. പക്ഷേ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്നു. ഭൂമിശാസ്ത്രപരമായി ഏറ്റവും സാധുവാമയ വിശദീകരണം ഏതാണ് ?

AHigh latitude reduces groundwater recharge ഉയർന്ന അക്ഷാംശം ഭൂഗർഭജലം റീചാർജ് കുറയ്ക്കുന്നു

BRapid runoff and poor water management reduce storage വേഗത്തിലുള്ള നീരൊഴുക്കും മോശം ജല മാനേജ്മെൻ്റും സംഭരണം കുറയ്ക്കുന്നു

CExcessive snowfall blocks river channels അമിതമായ മഞ്ഞുവീഴ്ച നദികളുടെ ചാലുകളെ തടസ്സപ്പെടുത്തുന്നു

DUniform rainfall throughout the year prevents recharge വർഷം മുഴുവനും ഒരേപോലെ മഴ പെയ്യുന്നത്

Answer:

B. Rapid runoff and poor water management reduce storage വേഗത്തിലുള്ള നീരൊഴുക്കും മോശം ജല മാനേജ്മെൻ്റും സംഭരണം കുറയ്ക്കുന്നു

Read Explanation:

വെള്ളക്കെട്ടിന്റെയും ജലക്ഷാമത്തിന്റെയും കാരണങ്ങൾ

  • ഭൂപ്രകൃതിയുടെ പ്രത്യേകതകൾ: കേരളത്തിലെ മലയോര മേഖലകളിൽ ഉയർന്ന അളവിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും, ഇവിടുത്തെ കുത്തനെയുള്ള ഭൂപ്രകൃതി കാരണം ജലം വേഗത്തിൽ നദികളിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്നു.
  • മണ്ണിലെ ജലസംഭരണ ശേഷി: കുന്നിൻ പ്രദേശങ്ങളിലെ മണ്ണിലെ ജലത്തെ പിടിച്ചുനിർത്താനുള്ള ശേഷി കുറവാണ്. ഇത് ഭൂഗർഭജലനിരപ്പ് ഉയരുന്നതിനെ തടസ്സപ്പെടുത്തുന്നു.
  • വനനശീകരണം: വനപ്രദേശങ്ങൾ വെട്ടിത്തെളിക്കുന്നത് മണ്ണൊലിപ്പിനും ജലാംശം മണ്ണിലേക്ക് ഇറങ്ങാത്ത അവസ്ഥയ്ക്കും കാരണമാകുന്നു.
  • നീർത്തടങ്ങളുടെ ശോഷണം: പരമ്പരാഗത ജലസംഭരണികളായ കുളങ്ങളും നീർത്തടങ്ങളും നികത്തപ്പെടുന്നത് വേനൽക്കാലത്ത് ജല ലഭ്യത കുറയ്ക്കുന്നു.
  • മൺസൂൺ വ്യതിയാനം: തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് ലഭിക്കുന്ന അമിത മഴ മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനേക്കാൾ ഉപരിയായി ഉപരിതല ജലമായി ഒഴുകിപ്പോവുകയാണ് പതിവ്.
  • ഭൂഗർഭ ജലനിരപ്പിലെ താഴ്ച്ച: കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പ് വേനൽക്കാലത്ത് ഗണ്യമായി താഴുന്നത് മണ്ണിലെ ജലസംഭരണ ശേഷിയുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷം ഏത് കാറ്റിലൂടെയാണ് ?
മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ:

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂണിനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. ജൂൺ മുതൽ സെപ്തംബർ വരെ മഴ ലഭിക്കുന്നു.
  2. ഇടവപ്പാതി എന്നറിയപ്പെടുന്നു.
  3. തുലാംവർഷം എന്നും അറിയപ്പെടുന്നു.
    തന്നിട്ടുള്ളവയിൽ കേരളത്തിലെ ഏത് സ്ഥലത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ?
    ഒക്ടോബർ നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ