Challenger App

No.1 PSC Learning App

1M+ Downloads
മൺസൂൺ കാലത്തിനു മുൻപ് കേരളത്തിൽ ലഭിക്കുന്ന വേനൽ മഴ:

Aചിനൂക്ക്

Bലൂ

Cമാംഗോ ഷവർ

Dകൽബയശാഖി

Answer:

C. മാംഗോ ഷവർ

Read Explanation:

മാംഗോ ഷവർ 

  • ഏപ്രിൽ മഴ , സമ്മർ ഷവർ (വേനൽ മഴ)  എന്നീ പേരുകളിൽ  അറിയപ്പെടുന്നു   
  • കേരളം , കർണാടകം  എന്നി  സംസ്ഥാനങ്ങളിൽ അനുഭവപ്പെടാറുള്ള ഒരു പ്രാദേശികവാതം.
  • കേരളത്തിന്റെ തീരത്തു വേനൽക്കാലത്തു ഇടിയോടു കൂടിയ മഴയ്ക്ക് കാരണമാകുന്ന പ്രാദേശിക വാതം 
  • മഴക്കാലത്തിനു മുൻപ് അനുഭവപ്പെടുന്ന ഈ മഴ  മാമ്പഴം പാകമാകാൻ സഹായിക്കുന്നു കൂടാതെ മാമ്പഴം വൃക്ഷങ്ങളിൽ നിന്ന് അകാലത്തിൽ വീഴുന്നത് തടയുന്നു ,
  • ഇത് ദക്ഷിണേന്ത്യയിലെ മാമ്പഴ കൃഷിക്കാർക്ക് നിർണായകമാണ് അതിനാലാണ്  ഈ മഴയെ 'മാംഗോ ഷവർ' എന് വിളിക്കുന്നത് .

പ്രാദശികവാതങ്ങള്‍

  • മറ്റു കാറ്റുകളെ അപേക്ഷിച്ച്‌ താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനു ഭവപ്പെടുന്ന കാറ്റുകളാണ്‌ പ്രാദേശികവാതങ്ങള്‍ .
  • പ്രാദേശികമായ മര്‍ദവ്യത്യാസങ്ങള്‍ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകള്‍ക്ക്‌ ശക്തിയും കുറവായിരിക്കും
  • ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേശികവാതങ്ങളുണ്ട്.
  • ലൂ, മാംഗോഷവര്‍, കാൽബൈശാഖി എന്നിവ ഇന്ത്യയിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്‌.

ചിനുക്ക്‌

  • വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ്‌ ചിനുക്ക്‌
  • ഈ കാറ്റിന്റെ ഫലമായി റോക്കി പര്‍വത നിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകി മാറുന്നതിനാലാണ്‌ ഇവയ്ക്ക് ഈ പേര് ലഭിച്ചത്.
  • 'മഞ്ഞു തീനി' എന്നാണ് ചിനുക്ക്‌ എന്ന വാക്കിൻ്റെ അർത്ഥം.
  • ശൈത്യ കാഠിന്യം കുറയ്ക്കുന്നതിനാല്‍ കനേഡിയന്‍ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് ഈ കാറ്റ്‌ ഏറെ പ്രയോജന്രപദമാണ്‌.

 


Related Questions:

കേരളത്തിൽ ഒക്ടോബർ - നംവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ?
മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.
പാലക്കാട് ചുരത്തിന്റെ പ്രാദേശിക കാലാവസ്ഥയിലും മനുഷ്യ പ്രവർത്തനങ്ങളിലും ഉള്ള വിപുലമായ സ്വാധീനം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?
ഒക്ടോബർ നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ

Which among the following statements are true?

  1. Kerala State gets rainfall both from South-West and North-East Monsoons.
  2. South-West Monsoons starts towards the end of May and fades out by about September
  3. South-West Monsoon was discovered by Hippalus, the Egyptian Pilot in 45 A.D.