App Logo

No.1 PSC Learning App

1M+ Downloads
മാതാപിതാക്കൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്ന ആൾക്ക് കുട്ടികളെ സംരക്ഷിക്കാൻ സാമ്പത്തിക സ്ഥിതി ഇല്ലാതെ വന്നാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി

Aതാലോലം

Bസമാശ്വാസം

Cസ്നേഹപൂർവ്വം

Dസാന്ത്വനം

Answer:

C. സ്നേഹപൂർവ്വം

Read Explanation:

  • കുട്ടികള്‍ക്ക് സൗജന്യ ചികിത്സ സഹായം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് താലോലം. ഹീമോഫീലിയ, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ വലയുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.

  • കേരള സർക്കാർ കേരള സാമൂഹ്യ സുരക്ഷ മിഷൻ വഴി നടപ്പിലാക്കുന്ന ഒരു ആരോഗ്യസുരക്ഷാപദ്ധതിയാണ് സമാശ്വാസം പദ്ധതി. വൃക്ക രോഗികളായ ഡയാലിസിസ് ചെയ്യുന്നവർ, വൃക്ക/കരൾ മാറ്റിവയ്ക്കലിന് വിധേയരായവർ, ഹീമോഫീലിയ രോഗബാധിതർ, അരിവാൾ രോഗികൾ (സിക്കിൾസെൽ അനീമിയ) എന്നിവർക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്

  • ആരോഗ്യപരിപാലന രംഗത്ത് അനുകരണീയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. പൊതുജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് പതിവുമായ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് തുണയാകുന്ന പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്.


Related Questions:

. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?

i. ധ്വനി

ii. അമൃതം ആരോഗ്യം

iii. ശ്രുതി മധുരം

iv. കാതോരം

സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയന്ത്രിക്കാനും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആളുകളെ പ്രാപ്തരാക്കുന്ന പ്രക്രിയ?
പ്രത്യേകിച്ച് പരിശീലനം സിദ്ധിച്ചതും ലൈസൻസ് ഉള്ളതുമായ പ്രൊഫഷണലുകൾ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതിന് പുനസ്ഥാപിക്കുന്നതിനോ നടത്തുന്ന ശ്രമങ്ങൾ അറിയപ്പെടുന്നത്?
പ്രമേഹരോഗ ബോധവൽക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?