Challenger App

No.1 PSC Learning App

1M+ Downloads
പഠനകാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കലാകായിക മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഏത് രീതിയിലുള്ള സമായോജനതന്ത്രമാണ് ഈ സന്ദർഭത്തിൽ പ്രകടമാകുന്നത്

Aദമനം

Bപ്രക്ഷേപണം

Cഅനുപൂരണം

Dപശ്ചാത്ഗമനം

Answer:

C. അനുപൂരണം

Read Explanation:

  •  പ്രതിരോധ തന്ത്രങ്ങൾ / സമായോജനതന്ത്രങ്ങൾ (Defence Mechanism / Adjustment Mechanism ) :- മോഹഭംഗങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാനോ / പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ. ഇത്തരം തന്ത്രങ്ങളിലൂട മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനോ ഒഴിവാക്കാനോ കഴിയും 

  • പ്രധാനപ്പെട്ട  പ്രതിരോധ തന്ത്രങ്ങൾ  

    1. അനുപൂരണം (Compensation)

    2. നിഷേധം (Denial)

    3. ദമനം  (Repression)

    4. യുക്തീകരണം (Rationalization)

    5. ഉദാത്തീകരണം (Sublimation)

    6. പ്രക്ഷേപണം (Projection)

    7. താദാത്മീകരണം (Identification)

    8. പശ്ചാത്ഗമനം (Regression)

    9. ആക്രമണം (Agression)

  • അനുപൂരണം (Compensation) :- ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രമാണ് അനുപൂരണം.

  • അനുപൂരണം ഒരു വ്യക്തിയുടെ കഴിവുകളെ പോസിറ്റീവായി വികസിപ്പിക്കാൻ പലപ്പോഴും സഹായിക്കാറുണ്ട്.

    • ഉദാ: പഠനകാര്യങ്ങളിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക പ്രവർത്തനങ്ങളിലെ മികവിലൂടെ തൻ്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

  • ദമനം (Repression): വേദനിപ്പിക്കുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ചിന്തകളെയും അനുഭവങ്ങളെയും ബോധപൂർവ്വമല്ലാതെ ഉപബോധമനസ്സിലേക്ക് തള്ളുന്ന രീതിയാണിത്. (ഉദാഹരണം: മോശമായ ഒരു അനുഭവം മറക്കാൻ ശ്രമിക്കുന്നത്).

  • പ്രക്ഷേപണം (Projection): തന്റെ കുറവുകളോ തെറ്റുകളോ മറ്റൊരാളുടേതോ അല്ലെങ്കിൽ സാഹചര്യങ്ങളുടേതോ ആണെന്ന് വരുത്തിത്തീർക്കുന്ന രീതി. (ഉദാഹരണം: പരീക്ഷ തോറ്റതിന് അധ്യാപകൻ ശരിയല്ല എന്ന് പറയുന്നത്).

  • പശ്ചാത്ഗമനം (Regression): മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ മുതിർന്നവർ കുട്ടികളെപ്പോലെ പെരുമാറുന്ന രീതി. (ഉദാഹരണം: പരാജയപ്പെടുമ്പോൾ കരയുകയോ വിരൽ കുടിക്കുകയോ ചെയ്യുന്നത്).


Related Questions:

സാമൂഹ്യമായ സാഹചര്യങ്ങളോട് ഇടപഴകുന്നതിന് കുട്ടിയെ സഹായിക്കുന്ന പ്രധാനപ്പെട്ട സാംസ്കാരിക ഉപകരണങ്ങൾ എന്ന് ലെവ് വൈഗോഡ്സ്കി വ്യക്തമാക്കുന്നത് ഏതെല്ലാം ?
നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്ര (Defence mechanism) ങ്ങൾക്ക് ഉദാഹരണമാണ് ?
പ്രക്ഷേപണ തന്ത്രങ്ങളിൽ (Projective techniques) ഉൾപ്പെടാത്തത് ഏത് ?
A student who obtained low grade in a drawing competition blamed the judges to be biased. Which defense mechanism did he make?