ആർത്ത് + ഇല്ലസിച്ചു = ആർത്തുല്ലസിച്ചു
ഇതിൽ ഉപയോഗിച്ചിരിക്കുന്ന സന്ധി ഏതാണ് ?
Aലോപസന്ധി
Bദ്വിത്വസന്ധി
Cആഗമസന്ധി
Dആദേശസന്ധി
Answer:
A. ലോപസന്ധി
Read Explanation:
ആർത്ത് + ഉല്ലസിച്ചു = ആർത്തുല്ലസിച്ചു
ഇവിടെ പൂർവ്വപദത്തിന്റെ അവസാനത്തിലുള്ള '്' (സംവൃതോകാരം) എന്ന ശബ്ദം ഇല്ലാതാവുകയും (ലോപിക്കുകയും), ഉത്തരപദത്തിന്റെ ആദ്യത്തെ 'ഉ' എന്ന സ്വരാക്ഷരം പൂർവ്വപദത്തിലെ വ്യഞ്ജനത്തോട് ചേർന്നു വരികയും ചെയ്യുന്നു.
ഇങ്ങനെ രണ്ട് പദങ്ങൾ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതാകുന്നതിനെയാണ് ലോപസന്ധി എന്ന് വിളിക്കുന്നത്.