Aസാമ്പത്തിക അസമത്വം
Bഭരണഘടനയിലെ മാറ്റങ്ങൾ
Cവിദേശ ആക്രമണങ്ങൾ
Dജനകീയ പ്രക്ഷോഭങ്ങൾ
Answer:
B. ഭരണഘടനയിലെ മാറ്റങ്ങൾ
Read Explanation:
അരിസ്റ്റോട്ടിലിന്റെ വിപ്ലവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ
അരിസ്റ്റോട്ടിൽ ‘പൊളിറ്റിക്സ്’ എന്ന കൃതിയുടെ പുസ്തകം V-ൽ രാഷ്ട്രീയ അസ്ഥിരതയെ അല്ലെങ്കിൽ വിപ്ലവങ്ങളുടെ കാരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.
അരിസ്റ്റോട്ടിലിന്റെ അഭിപ്രായപ്രകാരം, വിപ്ലവം എന്നത് ഭരണഘടനയിലോ, ഭരണാധികാരികളിലോ സംഭവിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മാറ്റമാണ്.
അദ്ദേഹം പറയുന്നു, വിപ്ലവങ്ങൾ പ്രധാനമായും ഭരണഘടനയിലെ മാറ്റങ്ങൾ മൂലമാണ് സംഭവിക്കുന്നത്.
ഈ മാറ്റം വലിയതായോ ചെറിയതായോ ആയിരിക്കാം.
അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്ര വർഗ്ഗീകരണം രണ്ട് തത്വങ്ങളിൽ അധിഷ്‌ടിതമാണ്. പരമാധികാരം കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ എണ്ണം, അവർ ലക്ഷ്യമാക്കുന്ന നേട്ടങ്ങൾ എന്നിവയാണ്
അധികാരം ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോൾ ഏറ്റവും നല്ല ഭരണം രാജഭരണവും, ഏറ്റവും വൈകൃതം നിറഞ്ഞ ഭരണം സേഛാധിപത്യവുമാണ്.
കുറച്ചു വ്യക്തികളിൽ മാത്രം അധികാരം കേന്ദ്രീകരിക്കപ്പെടുകയാണെങ്കിൽ ഏറ്റവും നല്ല ഭരണം ശ്രേഷ്‌ടഭരണവും, ഏറ്റവും വൈകൃതം നിറഞ്ഞ ഭരണം ദുഷ്പ്രഭുത്വവുമാണ്.
അധികാരം അനേകരിൽ നിക്ഷിപ്‌തമാണെങ്കിൽ ശുദ്ധഭരണം ജനഭരണവും, കളങ്ക ഭരണം ജനാധിപത്യവുമാണ്.
അരിസ്റ്റോട്ടിലിൻ്റെ അഭിപ്രായത്തിൽ ജനകീയ ഭരണം (Polity) മാണ് ഏറ്റവും ഉചിതമായ ഭരണണ സമ്പ്രദായം
തൻ്റെ ആദർശ രാഷ്ട്രത്തിൽ 10,000 ജനസംഖ്യയാണ് ഉത്തമമായതെന്ന് ഗ്രീക്ക് നഗര രാഷ്ട്രങ്ങളെ ഉദാഹരിച്ച് അരിസ്റ്റോട്ടിൽ സ്ഥാപിക്കുന്നു.
ആദർശ രാഷ്ട്ര സവിശേഷതകളിൽ ജനസംഖ്യ, അതിർത്തി, രാഷ്ട്രത്തിൻ്റെ സ്ഥിതിസ്ഥാനം, പൗരന്മാരുടെ സ്വഭാവം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
