App Logo

No.1 PSC Learning App

1M+ Downloads
എറിക്സ്ൻണിന്റെ അഭിപ്രായത്തിൽ ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ നേരിടുന്ന പ്രതിസന്ധി ഘട്ടം ഏത്?

Aഊർജ്ജസ്വലത- അപകർഷത

Bഗാഢബന്ധം -ഏകാകിത്വം

Cവിശ്വാസം- അവിശ്വാസം

Dസ്വാശ്രയത്വം- ലജ്ജ

Answer:

A. ഊർജ്ജസ്വലത- അപകർഷത

Read Explanation:

എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
  1. പ്രാഥമിക വിശ്വാസം / അവിശ്വാസം (Basic Trust Vs Mistrust) - ഒരുവയസ്സുവരെയുള്ള കാലം 
  2. സ്വാശ്രയത്വം / ജാള്യതയും സംശയവും (Autonomy Vs Shame and Doubt) - ഒന്നുമുതൽ മൂന്നുവയസ്സുവരെയുള്ള കാലം 
  3. മുൻകൈ എടുക്കൽ / കുറ്റബോധം (Initiative Vs Guilt) - മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കാലം 
  4. ഊർജസ്വലത / അപകർഷത (Industry Vs Inferiority) - ആറു വയസ്സ് മുതൽ 12 വയസ്സുവരെ  
  5. സ്വാവബോധം / റോൾ സംശയങ്ങൾ (Identity Vs Role Confusion) - കൗമാരകാലം (12 - 18 വയസ്സ്)
  6. ആഴത്തിലുള്ള അടുപ്പം / ഒറ്റപ്പെടൽ (Intimacy Vs Isolation) - യൗവനം (18 - 35 വയസ്സ്) 
  7. സൃഷ്‌ടി / മുരടിപ്പ് (Generative Vs Stagnation) - മധ്യവയസ്സ് (35 - 60 വയസ്സ്)
  8. മനസ്സന്തുലനം / തളർച്ച (integrity Vs Despair) - വാർധക്യം (60 വയസ്സിനുശേഷം)

 

ഊർജസ്വലത (കർമോത്സുകത) Vs അപകർഷതാബോധം (Industry Vs Inferiority)

  • (6-12) വയസ്സ്
  • കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള ശേഷികളുടെ വികസനം
  • Ego strength = competence

Related Questions:

'Adolescence is a period of storm and stress which indicates:
Schachter Singer Theory അറിയപ്പെടുന്ന മറ്റൊരു പേര് ?
ആശയരൂപീകരണ പ്രക്രിയയുടെ ഭാഗമായി കുട്ടിയുടെ വികാസഘട്ടത്തെ ജെറോം എസ് ബ്രൂണർ ഏതു ക്രമത്തിലാണ് അവതരിപ്പിക്കുന്നത്?
Select the term used to describe the process that individual use to manage and adapt to challenges and stressors in life.
എട്ടു വയസ്സായ അഹമ്മദിന് വസ്തുക്കളെ അതിൻറെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാനാകും. പിയാഷെയുടെ അഭിപ്രായത്തിൽ അഹമ്മദിനുള്ള കഴിവാണ് ?