ജീൻ പിയാഷെയുടെ വികാസഘട്ട സിദ്ധാന്തമനുസരിച്ച് പ്രീ-പ്രൈമറി കുട്ടി ഏതു വികാസഘട്ടത്തിലാണുള്ളത് ?
Aമൂർത്ത മനോവ്യാപാരഘട്ടം
Bഇന്ദ്രിയ ചാലകഘട്ടം
Cപ്രാഗ് മനോവ്യാപാരഘട്ടം
Dഔപചാരിക മനോ വ്യാപാരഘട്ടം
Answer:
C. പ്രാഗ് മനോവ്യാപാരഘട്ടം
Read Explanation:
പിയാഷെ (Jean Piaget)
- വൈജ്ഞാനിക വികസനം എന്ന ആശയം മുന്നോട്ട് വെച്ചത്, പിയാഷെ (Jean Piaget) ആണ്.
- ശൈശവത്തിൽ നിന്നും പക്വതയിലേക്കുള്ള വളർച്ചയിൽ, ചുറ്റുപാടുകളുമായുള്ള ഇടപെടലുകളിലൂടെ ആർജിച്ച അനുഭവങ്ങൾ, മനുഷ്യന്റെ ചിന്താക്രിയയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
- പിയാഷെയുടെ അഭിപ്രായത്തിൽ ഓരോ ഘട്ടവും, പുതിയ ബൗദ്ധിക പ്രവർത്തനങ്ങളുടെ ആവിർഭാവം കൊണ്ട് വ്യത്യസ്തമാകുന്നു.
- എല്ലാ കുട്ടികളും ഈ പ്രത്യേക ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്. എന്നിരുന്നാലും, പുരോഗതിയുടെ തോത് എല്ലാവരിലും ഒരുപോലെയായിരിക്കില്ല.
പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ:
ഘട്ടം: ഇന്ദ്രിയ ചാലക ഘട്ടം (Sensory Motor Stage)
പ്രായ പരിധി: 0-2 വയസ്
സവിശേഷതകൾ:
- റിഫ്ളക്സുകൾ, സംവേദനം, ചലനം തുടങ്ങിയവയിലൂടെ ചുറ്റുപാടിൽ നിന്ന് ഗ്രഹിക്കുന്നു.
- മറ്റുള്ളവരെ അനുകരിയ്ക്കുവാൻ തുടങ്ങുന്നു.
- സംഭവങ്ങൾ ഓർത്തു വയ്ക്കുവാൻ ആരംഭിക്കുന്നു.
- വസ്തുസ്ഥിരത (Object Permanence) ഈ ഘട്ടത്തിന്റെ അവസാനം മാത്രം ആർജിക്കുന്നു.
- റിഫ്ലക്സ് പ്രവർത്തനങ്ങളിൽ നിന്നും ബോധപൂർമായ പ്രവർത്തനങ്ങളിലേക്കുള്ള മാറ്റം
ഘട്ടം: പ്രാഗ്മനോവ്യാപാര ഘട്ടം (Pre-Operational Stage)
പ്രായ പരിധി: 2-7 വയസ്
സവിശേഷതകൾ:
- ഭാഷ വികസിക്കുന്നു
- വസ്തുക്കളെ സൂചിപ്പിക്കുവാൻ പ്രതി രൂപങ്ങൾ (Symbols) ഉപയോഗിച്ച് തുടങ്ങുന്നു.
- സ്വന്തം വീക്ഷണത്തിലൂടെ മാത്രം കാര്യങ്ങൾ നോക്കി കാണുന്നു (Ego centric thought)
- കേന്ദ്രീകൃത ചിന്തനം (Centration)
- ഒരു ദിശയിലേക്ക് മാത്രം ചിന്തിക്കുവാൻ കഴിയുന്നു (Irreversibility)
- എല്ലാ വസ്തുക്കളും, ജീവനുള്ളവയുടെ പ്രത്യേകതകൾ പ്രകടിപ്പിക്കുന്നതായി കരുതുന്നു (Animism)
ഘട്ടം: മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage)
പ്രായ പരിധി: 7-11 വയസ്
സവിശേഷതകൾ:
- തന്റെ മുന്നിൽ അനുഭവവേദ്യമായ പ്രശ്നങ്ങളെക്കുറിച്ച് യുക്തിപൂർവം ചിന്തിക്കാൻ കഴിയുന്നു.
- ചിന്തയിൽ സ്ഥിരത ആർജിക്കുന്നു.
- പല സവിശേഷതകൾ പരിഗണിച്ചു കൊണ്ട് നിഗമനത്തിൽ എത്തി ചേരുന്നു.
- പ്രത്യാവർത്തനത്തിലുള്ള കഴിവ് ആർജിക്കുന്നു.
- ഭൂതം, വർത്തമാനം, ഭാവി (Past, Present, Future) എന്നിവ മനസിലാക്കുന്നു.
ഘട്ടം: ഔപചാരിക മനോവ്യാപാര ഘട്ടം (Formal Operational
പ്രായ പരിധി: 11 വയസ് മുതൽ (കൗമാരവും അതിന് ശേഷവും)
സവിശേഷതകൾ:
- പരികൽപ്പനകൾ രൂപീകരിക്കുന്നതിനും, പരിശോധിക്കുന്നതിനും കഴിയുന്നു.
- അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നു.
- പല വീക്ഷണ കോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി കാണുന്നു.
- സാമൂഹ്യ പ്രശ്നങ്ങൾ, നീതി ബോധം, സ്വത്വ ബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുന്നു.