Challenger App

No.1 PSC Learning App

1M+ Downloads
'കുട്ടികളിൽ ചിന്തയും ഭാഷയും ഒരുമിച്ചല്ല വികസിക്കുന്നത്, രണ്ടും വ്യത്യസ്തമായ വികാസ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്' . ഭാഷാവികാസം സംബന്ധിച്ച ഈ കാഴ്ച്ചപ്പാട് ആരുടേതാണ് ?

Aസ്കിന്നർ

Bപിയാഷെ

Cവൈഗോഡ്കി

Dനോം ചോംസ്കി

Answer:

C. വൈഗോഡ്കി

Read Explanation:

  • ആദ്യകാലത്ത് ഇവാൻ പാവ് ലോവിന്റെ ആരാധകനായിരുന്ന വൈഗോഡ്കി പിന്നീട് സ്വന്തം വഴി കണ്ടെത്തി.
  • വ്യവഹാരവാദത്തിനും ജ്ഞാനനിർമ്മിതിവാദത്തിനും പകരം സാമൂഹ്യജ്ഞാനനിർമ്മിതിവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്രപദ്ധതിക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. 
  • മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ചാണ് തന്റെ ഹ്രസ്വജീവിതത്തിനിടയിൽ വൈഗോഡ്കി ആഴത്തിൽ പഠനം നടത്തിയത്.

Related Questions:

സംവേദക ചാലക ഘട്ടത്തെ എത്ര ചെറിയ ഘട്ടങ്ങളായി പിയാഷെ വേർതിരിച്ചിട്ടുള്ളത് ?
കൗമാരകാലത്തെ ഹോളിങ് വർത്ത് വിശേഷിപ്പിച്ചതെങ്ങനെ ?
ഒരു വ്യക്തിക്ക് ആജീവനാന്തം ലഭിക്കുന്ന എല്ലാ വിധ ഉദ്ദീപനങ്ങളും അറിയപ്പെടുന്ന പേരെന്ത് ?
ഭാഷാ വികസനത്തിൽ കൂജന ഘട്ടത്തിന്റെ പ്രായം ?

ശിശുവിന്റെ ചാലകശേഷി വികസനക്രമത്തിൽ ശരിയായവ തെരഞ്ഞെടുക്കുക :

  1. താങ്ങിപ്പിടിച്ചാൽ ഇരിക്കുന്നു - 11 മാസം
  2. താടി ഉയർത്തുന്നു - 12 മാസം
  3. തനിയെ പിടിച്ചെഴുന്നേൽക്കുന്നു - 4 മാസം
  4. തനിയെ നടക്കുന്നു - 15 മാസം
  5. നെഞ്ച് ഉയർത്തുന്നു - 2 മാസം