Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യമായ സാഹചര്യങ്ങളോട് ഇടപഴകുന്നതിന് കുട്ടിയെ സഹായിക്കുന്ന പ്രധാനപ്പെട്ട സാംസ്കാരിക ഉപകരണങ്ങൾ എന്ന് ലെവ് വൈഗോഡ്സ്കി വ്യക്തമാക്കുന്നത് ഏതെല്ലാം ?

Aപഠന ഉപകരണങ്ങളും മാനസിക ഉപകരണങ്ങളും

Bഭൗതിക ഉപകരണങ്ങളും മാനസിക ഉപകരണങ്ങളും

Cമാനസിക ഉപകരണങ്ങളും സാമൂഹ്യ ഉപകരണങ്ങളും

Dഭൗതിക ഉപകരണങ്ങളും സാമൂഹ്യ ഉപകരണങ്ങളും

Answer:

B. ഭൗതിക ഉപകരണങ്ങളും മാനസിക ഉപകരണങ്ങളും

Read Explanation:

  • മനുഷ്യവർഗം സാംസ്കാരിക വികസനത്തിന്റെ ഭാഗമായി രണ്ടുതരം ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് വൈഗോഡ്സ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്.
  • കല്ലും വടിയും തൊട്ട് ഇന്നോളമുണ്ടായിട്ടുള്ള ഭൗതികവും സാങ്കേതികവുമായ ഉപകരണങ്ങളാണ് ഇതിലൊരു വിഭാഗം. ഇവയെ ഭൗതിക ഉപകരണങ്ങളെന്ന് വിളിക്കാം.
  • രണ്ടാമത്തേത് പല വിധത്തിലുള്ള മാനസിക ഉപകരണങ്ങളാണ്. ഭാഷ, എണ്ണൽ സമ്പ്രദായങ്ങൾ, ബീജഗണിതം പോലുള്ള മറ്റു ചിഹ്നസമ്പ്രദായങ്ങൾ, രേഖാചിത്രങ്ങൾ, മാപ്പിലുപയോഗിക്കുന്ന ചിഹ്നങ്ങൾ, രസതന്ത്രത്തിലെ സൂത്രവാക്യങ്ങൾ എന്നിങ്ങനെയുള്ളവയെല്ലാം മാനസിക ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളാണ്.
  • ഇപ്പറഞ്ഞ രണ്ടുതരം സാംസ്കാരിക ഉപകരണങ്ങളും മനുഷ്യനു മാത്രമാണ് നിർമ്മിക്കാനായിട്ടുള്ളത്.
  • ഇവ ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് വിനിമയംചെയ്യപ്പെടുന്നത് ജീവശാസ്ത്രപരമായല്ല. മറിച്ച്, സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായാണ്. അതുകൊണ്ടാണ് ഇവയെ സാംസ്കാരിക ഉപകരണങ്ങളെന്ന്  വൈഗോഡ്സ്കി വിശേഷിപ്പിച്ചത്.

Related Questions:

ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?
ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏത് ?

താഴെപ്പറയുന്ന പ്രസ്താവനകൾ  ഏത് പഠന രീതിയുമായി ബന്ധപ്പെട്ടതാണ് :

  • ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവക്രമത്തെ പഠിക്കാൻ സഹായകരമായ രീതി. 
  • പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് ഈരീതി തിരഞ്ഞെടുക്കാം.
  • സാമ്പിൾ തിരഞ്ഞെടുക്കൽ, വിവരശേഖരണം ഈ രീതിയുടെ ഘട്ടങ്ങളിൽ ഉൾപ്പെടുന്നു.
കുട്ടികൾ അവർ ആഗ്രഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ സ്വീകരിക്കുന്ന ക്രിയാ തന്ത്രം :
മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ നിർവഹിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്ന ഒരു ഉപാധിയാണ് :