Challenger App

No.1 PSC Learning App

1M+ Downloads
രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്ര (Defence mechanism) ങ്ങൾക്ക് ഉദാഹരണമാണ് ?

Aതദാത്മീകരണം (Identification)

Bപ്രക്ഷേപണം (Projection)

Cഅനുരൂപീകരണം (Compensation)

Dപശ്ചാത്ഗമനം (Regression)

Answer:

D. പശ്ചാത്ഗമനം (Regression)

Read Explanation:

  • പ്രതിരോധ തന്ത്രങ്ങൾ / സമായോജനതന്ത്രങ്ങൾ (Defence Mechanism / Adjustment Mechanism ) :- മോഹഭംഗങ്ങളിൽ നിന്നും മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാനോ / പ്രതിരോധിക്കാനോ വേണ്ടി വ്യക്തികൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ. ഇത്തരം തന്ത്രങ്ങളിലൂട മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനോ ഒഴിവാക്കാനോ കഴിയും 

  • പ്രധാനപ്പെട്ട  പ്രതിരോധ തന്ത്രങ്ങൾ  

    1. അനുപൂരണം (Compensation)

    2. നിഷേധം (Denial)

    3. ദമനം  (Repression)

    4. യുക്തീകരണം (Rationalization)

    5. ഉദാത്തീകരണം (Sublimation)

    6. പ്രക്ഷേപണം (Projection)

    7. താദാത്മീകരണം (Identification)

    8. പശ്ചാത്ഗമനം (Regression)

    9. ആക്രമണം (Agression)

Regression (പശ്ചാത്ഗമനം)

  • പ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാതെ പിൻവാങ്ങി മുൻകാല സമായോജനത്തിലേക്ക് തിരിച്ചുപോകുന്ന പ്രവൃത്തിയാണ് പ്രതിഗമനം അഥവാ പശ്ചാത്ഗമനം. 

Example:

  • മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാനായി ബാലൻ ശിശുവിനെ പോലെ പെരുമാറുന്നത് പശ്ചാത്ഗമനത്തിന് ഉദാഹരണമാണ്. 


Related Questions:

ബ്രെയിൻസ്റ്റോമിംഗ്ന് കൂടുതൽ ഫലപ്രദമാകുന്നത് ഏത് തരം ഗ്രൂപ്പിലാണ് ?
വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി ?
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?
ഉത്സാഹത്തോടെ കളിയിലേർപ്പെട്ട രാജു അമ്മ വിളിച്ചത് കേട്ടില്ല എന്ന് കള്ളം പറയുന്നു. ഇവിടെ രാജു സ്വീകരിച്ച പ്രതിരോധ തന്ത്രം ?
Case history method is also known as