വകുപ്-41 കൈയെഴുത്തും ഒപ്പും സംബന്ധിച്ച അഭിപ്രായം.
കോടതി ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി കൈയെഴുത്ത് വിദഗ്ധരും അനുഭവസമ്പന്നരായ വ്യക്തികളും നൽകുന്ന അഭിപ്രായങ്ങൾ പ്രാധാന്യമർഹിക്കുന്നു.
ആ വ്യക്തിയുടെ കൈയെഴുത്തിനെക്കുറിച്ച് പരിചയമുള്ള മറ്റൊരു വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
അവൻ നേരിട്ട് ആ വ്യക്തി എഴുതുന്നത് കണ്ടിട്ടുണ്ടെങ്കിൽ,ആ വ്യക്തി അയച്ച രേഖകൾ അവൻ സ്ഥിരമായി സ്വീകരിച്ചതാണെങ്കിൽ ആ വ്യക്തിയുടെ അഭിപ്രായം പ്രസക്തമാണ്.
കൈയെഴുത്ത് വിദഗ്ധരുടെ അഭിപ്രായം തെളിവായി പരിഗണിക്കും.
അവകാശവാദം ശരിയാണോ അല്ലോ എന്നത് തെളിയിക്കാൻ പഴയ രേഖകൾ ഉപയോഗിക്കാം.
നമ്പർ, ഒപ്പ്, കൈയെഴുത്ത് എന്നിവയിൽ അപാകതയുണ്ടെങ്കിൽ, വിദഗ്ധന്റെ അഭിപ്രായം അത്യന്തം നിർണായകമാകുന്നു.