Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിരോധന നിയമം, 2005 പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

Aപ്രൊട്ടക്ഷൻ ഓഫീസർമാരും സർവ്വീസ് പ്രൊവൈഡേഴ്‌സും പബ്ലിക് സർവന്റ്സ് ആയിരിക്കും.

Bകേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗാർഹിക പീഡന നിരോധന നിയമത്തെ കുറിച്ച് കാലാകാലങ്ങളിൽ പൊതു മാധ്യമങ്ങൾ വഴി പരസ്യം നൽകണം.

Cഗാർഹിക അതിക്രമത്തിന് ഇര ആയവർക്ക് സൗജന്യ നിയമ സഹായം ലഭ്യമാകുന്നതാണ്.

Dഗാർഹിക പീഡനത്തിന് ഇര ആയവർക്ക് പങ്കാളിയായി താമസിച്ച വീട്ടിൽ താമസിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.

Answer:

D. ഗാർഹിക പീഡനത്തിന് ഇര ആയവർക്ക് പങ്കാളിയായി താമസിച്ച വീട്ടിൽ താമസിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.

Read Explanation:

ഗാര്‍ഹിക പീഡന നിരോധന നിയമം

  • ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് 2005-ൽ പാസാക്കിയ നിയമമാണ് ഗാർഹിക പീഡന നിരോധന നിയമം (Protection of Women from Domestic Violence Act, 2005).

  • ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം - 2005

  • ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26

  • ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത് - 18 വയസ്സിന് താഴെയുള്ളവരെ

  • ഗാർഹിക പീഡന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ - സ്ത്രീകളും കുട്ടികളും

  • ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി - 30 ദിവസം

ഗാർഹിക പീഡനത്തിന് ഇരയായ ഒരു സ്ത്രീക്ക് താഴെപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ സഹായം തേടാം:

  • പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.

  • കോടതിയിൽ നേരിട്ട് അപേക്ഷ നൽകുക.

  • സംരക്ഷണ ഓഫീസർക്ക് (Protection Officer) അപേക്ഷ നൽകുക. ഓരോ താലൂക്കിലും സംരക്ഷണ ഓഫീസർമാർ ഉണ്ടാകും. ഇവരാണ് ഇരയെ സഹായിക്കുന്നതിനും നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നത്.

  • സർക്കാർ അല്ലെങ്കിൽ സർക്കാരിതര സംഘടനകളുടെ (NGOs) സഹായം തേടുക. ഗാർഹിക പീഡനത്തിന് ഇരയായവരെ സഹായിക്കുന്ന നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.

  • സൗജന്യ നിയമ സഹായം ലഭ്യമാക്കുന്ന സ്ഥാപനങ്ങളെ സമീപിക്കുക.

ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് ഈ നിയമപ്രകാരം താഴെപ്പറയുന്ന സംരക്ഷണ ഉത്തരവുകൾക്കായി അപേക്ഷിക്കാം:

  • സംരക്ഷണ ഉത്തരവ് (Protection Order): പീഡനം നടത്തുന്ന വ്യക്തിയെ ഉപദ്രവിക്കുന്നതിൽ നിന്നും, ഭീഷണിപ്പെടുത്തുന്നതിൽ നിന്നും, ഇരയുടെ ജോലിസ്ഥലത്തോ മറ്റ് സ്ഥിരം സ്ഥലങ്ങളിലോ പോകുന്നതിൽ നിന്നും വിലക്കുന്ന ഉത്തരവ്.

  • താമസ ഉത്തരവ് (Residence Order): പീഡനം ഏൽക്കുന്ന സ്ത്രീക്ക് അതേ വീട്ടിൽ താമസിക്കാനോ അല്ലെങ്കിൽ മറ്റൊരിടത്തേക്ക് മാറാനോ ഉള്ള അവകാശം നൽകുന്ന ഉത്തരവ്. പീഡനം നടത്തുന്ന വ്യക്തിയെ വീട്ടിൽ നിന്ന് പുറത്താക്കാനും കോടതിക്ക് ഉത്തരവിടാൻ കഴിയും.

  • സാമ്പത്തിക സഹായ ഉത്തരവ് (Monetary Relief Order): ചികിത്സാ ചെലവുകൾ, വരുമാന നഷ്ടം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുന്ന ഉത്തരവ്.

  • കസ്റ്റഡി ഉത്തരവ് (Custody Order): കുട്ടികളുടെ താൽക്കാലിക കസ്റ്റഡി ഇരയായ സ്ത്രീക്ക് നൽകുന്നതിനുള്ള ഉത്തരവ്.

  • നഷ്ടപരിഹാര ഉത്തരവ് (Compensation Order): പീഡനം മൂലം ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുന്ന ഉത്തരവ്.


Related Questions:

ഗാർഹിക പീഡന നിയമ പ്രകാരം പീഡനത്തിന് ഇരയാകുന്നവർക്ക് പരാതിയുമായി സമീപിക്കാവുന്നത് ആരെയാണ്?

  1. സംരക്ഷണ ഉദ്യോഗസ്ഥൻ
  2. സേവന ദാതാവ്
  3. പോലീസ് ഉദ്യോഗസ്ഥൻ
  4. മാജിസ്‌ട്രേറ്റ്
Which of the following Acts legally guarantees 100 days of wage employment in a financial year to adult members of a rural household who seek employment and are willing to do unskilled manual work?

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

  1. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.
  2. ലോക്പാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു
  3. ലോകായുക്ത ദേശീയതലത്തില്‍  പ്രവര്‍ത്തിക്കുന്നു
  4. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു
    2002-ൽ ആര് അധ്യക്ഷനായ കമ്മിഷൻ ലോക്പാലിന്റെ അധികാര പരിധിയിൽ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന് നിർദേശിച്ചത്?
    സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദങ്ങളുടെ എണ്ണം എത്ര ?