Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാന്മാർഗിക വികസന സിദ്ധാന്ത പ്രകാരം പ്രീ-കൺവെൻഷനൽ കാലഘട്ടം ഏത് കാലയളവിലാണ് :

A0- 2 വയസ്

B2-8 വയസ്

C8-12വയസ്

D4-10വയസ്

Answer:

D. 4-10വയസ്

Read Explanation:

സാന്മാർഗിക വികസനം (Moral Development) 

  • നൈതീക വികസനം  എന്നും അറിയപ്പെടുന്നു

  • Moral  എന്ന പദം Mores  എന്ന ലാറ്റിൻ  പദത്തിൽ നിന്ന് രൂപം കൊണ്ടു. 

  • മര്യാദകൾ, ആചാരങ്ങൾ, നാട്ടു നടപ്പുകൾ എന്നർത്ഥം 

  •  സാന്മാർഗ്ഗിക വികസനം സാന്മാർഗ്ഗികധാരണകളേയും സാന്മാർഗ്ഗിക വ്യവഹാരത്തേയും സൂചിപ്പിക്കുന്നു. 

Lawrance Kohlberg ( 1927  -   1987 ) 

  • സാന്മാർഗിക വ്യവഹാരത്തെപ്പറ്റി വ്യാപകമായ പഠനം നടത്തിയ മനശ്ശാസ്ത്രജ്ഞനായ Lawrance Kohlberg  അമേരിക്കൻ മനശാസ്ത്രജ്ഞൻ ആണ്

BOOKS  :  

  • The  Philosophy of moral development ( 1981 ) 

  • The psychology  of moral development ( 1984 ) 

  • ചിക്കാഗോയിലെ 72 വെളളക്കാരായ കുട്ടികൾക്കു മുൻപിൽ തൻറ പ്രസിദ്ധമായ ഹെയ്ൻസ് ഡീലിമ ( Heinz  Deilima )  അവതരിപ്പിച്ച്  അവരുടെ പ്രതികരണങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടാണ് സാന്മാർഗിക വികാസവുമായി ബന്ധപ്പെട്ട് ഘട്ടങ്ങൾ അദ്ദേഹം കണകാക്കിയത്. 


    കോൾബർഗിന്റെ സന്മാർഗിക വികാസ ഘട്ടങ്ങൾ (STAGES OF MORAL DEVELOPMENT):

    ഘട്ടം: 1

    ഘട്ടത്തിന്റെ പേര്:

    • Pre Conventional Morality Stage

    • വ്യവസ്ഥാപിത പൂർവ്വതലം / പൂർവ്വയാഥാസ്ഥിതിക സദാചാര ഘട്ടം

    പ്രായ പരിധി:

    • 4 മുതൽ 10 വയസ്സു വരെ

    തലം:

    1. ശിക്ഷയും അനുസരണയും (Punishment and Obedience)

    സവിശേഷതകൾ:

    • ശിക്ഷയിൽ നിന്ന് രക്ഷ നേടാനുദ്ദേശിച്ച് മാത്രം അനുസരിക്കുന്നു.

    • ശാരീരികമായ അനന്തരഫലങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്നു.

    • ശിക്ഷ ഒഴിവാക്കാൻ അധികാരികളെ അനുസരിക്കുന്നു.

     

    2. പ്രായോഗികമായ ആപേക്ഷികത്വം (Instrumental Relativistic Orientation)

    സവിശേഷതകൾ:

    • ആവശ്യങ്ങൾ ത്രിപ്തിപ്പെടുത്താനുള്ള ആയോജനഘട്ടം

    • ഭാവിയിലെ അനുകൂല്യങ്ങൾക്കായി നന്നായി പെരുമാറുന്നു.

    • ചട്ടങ്ങൾ പാലിക്കുന്നത് തൽസമയ താല്പര്യം മുൻനിർത്തിയാണ്

    • നീതി നിഷ്ഠതാ പാരസ്പര്യം (Reciprocity), തുല്യമായി പങ്കിടൽ എന്നിവയുടെ കേവല രൂപങ്ങൾ പ്രകടമാണ്

     

    ഘട്ടം: 2

    ഘട്ടത്തിന്റെ പേര്:

    • Conventional Morality Stage

    • വ്യവസ്ഥാപിത തലം / യാഥാസ്ഥിതിക സദാചാരഘട്ടം

    പ്രായ പരിധി:

    • 10 മുതൽ 13 വയസ്സു വരെ

     

    തലം:

    3. വ്യക്ത്യാനന്തര സമവായം (Interpersonal Concordance Orientation Good Boy- Good Girl Orientation)

    സവിശേഷതകൾ:

    • മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജീവിക്കുന്നു

    • മറ്റുള്ളവരുടെ ആശയങ്ങൾ സ്വാധീനിക്കുന്നു.

    • സംഘ മാനദണ്ഡങ്ങളോട് ആയജനം പുലർത്തുന്നു

     

    4. നിയമ സുസ്ഥിതി പാലനം (Social Maintenance or Law and Order Orientation)

    സവിശേഷതകൾ:

    • സാമൂഹിക ചിട്ടകൾക്കു വേണ്ടി നിയമങ്ങൾ പാലിക്കുന്നു.

    • സാമൂഹിക നിയമങ്ങളോട് ആയോജനം പുലർത്തുന്നു.

     

    ഘട്ടം: 3

    ഘട്ടത്തിന്റെ പേര്:

    • Post Conventional Morality Stage

    • വ്യവസ്ഥാപിതാനന്തര തലം / യാഥാസ്ഥിതികാനന്തര സദാചാരഘട്ടം

    പ്രായ പരിധി:

    • 13 വയസ്സിനു മേൽ

     

    തലം:

    5. സാമൂഹിക വ്യവസ്ഥാപാലനം (Social Contract Orientation)

    സവിശേഷതകൾ:

    • സമൂഹത്തിന്റെ നിയമങ്ങൾ മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതാകണമെന്ന വിശ്വാസം

    • ജനായത്ത രീതിയിൽ അംഗീകരിക്കപ്പെട്ട നിയമങ്ങളുമായും, സന്മാർഗ മാതൃകളുമായും അയോജനം പുലർത്തുന്നു.

     

    6. സാർവത്രിക സദാചാര പാലന തത്വം (Universal Ethical Principle Orientation)

    സവിശേഷതകൾ:

    • സാർവ്വ ലൗകികമായ സന്മാർഗിക സിദ്ധാന്തങ്ങളുമായി അയോജനം പുലർത്തുന്നു.

    • ന്യായം, നീതി, സമത്വം തുടങ്ങിയ നൈനിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ നൈതിക ബോധം വളർത്തിയെടുക്കുന്നു.


Related Questions:

ഇന്ദ്രിയചാലക ഘട്ടമെന്നാൽ ?
താഴെ പറയുന്ന ആശയങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം പിയാഷെയുടെ വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ ഒറ്റപ്പെട്ടത് :
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Adolescents with delinquency and behavioral problems tend to have:

(i) negative self-identity

(ii) decreased trust

(ii) low level of achievement