Challenger App

No.1 PSC Learning App

1M+ Downloads
"ആദിത്യനേത്രം തുറന്നു ചോദിക്കുന്നു" ഈ വരികളിലെ ആശയത്തിന് യോജിച്ചത് ഏത് ?

കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എൻ്റെ ജീവിതഭാഷയെ ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിഞ്ഞൊരാൾ ആദിത്യനേത്രം തുറന്നുചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ ? ചിഞ്ചിലംനിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീ എൻ്റെ കേരളഭാഷയെ ? വീണപൂവിൻ്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീത തപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സ് ചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു. എവിടെ എവിടെ സഹ്യപുത്രി മലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം ?

Aസൂര്യന്റെ കണ്ണുകളിൽ അഗ്നിചിതറുന്നു

Bകോപംകൊണ്ട് ജ്വലിക്കുന്ന കണ്ണുകൾ

Cബോധോദയത്തിനായി തുറക്കുന്ന നേത്രങ്ങൾ

Dകണ്ണുകൾ സൂര്യചൈതന്യം സ്വപ്‌നം കാണുന്നു

Answer:

B. കോപംകൊണ്ട് ജ്വലിക്കുന്ന കണ്ണുകൾ

Read Explanation:

  • കുരീപ്പുഴ ശ്രീകുമാറിന്റെ 'അമ്മ മലയാളം' എന്ന കവിതയിലെ വരികളാണിത്.

  • മലയാളികൾ തങ്ങളുടെ മാതൃഭാഷയെ അവഗണിച്ച്, അന്യഭാഷകളെയും സംസ്കാരങ്ങളെയും അന്ധമായി സ്വീകരിക്കുന്നതിനെതിരെ കവി ഇതിലൂടെ ശക്തമായി പ്രതികരിക്കുന്നു.

  • ഇവിടെ 'ആദിത്യനേത്രം തുറന്നു ചോദിക്കുന്നു' എന്ന പ്രയോഗത്തിലൂടെ സൂര്യനെപ്പോലെ ക്രോധത്താൽ ജ്വലിക്കുന്ന കണ്ണുകളോടെ ചോദിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത് (സൂര്യന്റെ തീക്ഷ്ണമായ ചൂടും വെളിച്ചവും പോലെ ഉള്ളിൽ തിളച്ചുമറിയുന്ന അതിശക്തമായ ആ ദേഷ്യത്തെയാണ് ഈ പ്രയോഗം സൂചിപ്പിക്കുന്നത്).അതിനാൽ 'കോപംകൊണ്ട് ജ്വലിക്കുന്ന കണ്ണുകൾ' എന്നതാണ് ഇതിന് ഏറ്റവും ചേരുന്ന ആശയം.


Related Questions:

മനുഷ്യന്റെ നന്ദികേടിനെ സൂചിപ്പിക്കുന്ന പ്രയോഗം ഏത് ?
പൂക്കൾ കവിയെ നോക്കി പുഞ്ചിരി തൂകിയതെന്തുകൊണ്ട് ?
ചുവടെ തന്നിരിക്കുന്ന വരികൾക്ക് യോജിക്കാത്ത ചൊൽവടിവുള്ള വരികൾ ഏതാണ് ?മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻഭാഷതാൻ
അനുവേലമെന്ന പദത്തിന്റെ സന്ദർഭത്തിലെ അർഥം എന്ത് ?
'എന്തിനാണെനിക്കന്യന്റെ തത്ത്വജ്ഞാനം ?' - ഈ വരിയിലൂടെ കവി സൂചിപ്പിക്കുന്നതെന്ത് ?