ഭൗമശിലകളുടെ മൂന്നു പൊതുവിഭാഗങ്ങളിൽ ഒരിനമാണ് അവസാദശില.
നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ
അടുക്കു ശിലകൾ എന്നറിയപ്പെടുന്നു
മണ്ണ്, ധാതുക്കൾ, ധാതുലവണങ്ങൾ മറ്റ് ജന്തുസസ്യ അവശിഷ്ടങ്ങൾ ഇവ പാളികളായി അടിഞ്ഞുകൂടുകയും, കാലാന്തരത്തിൽ ഇതിനുമുകളിൽ മറ്റ് അനേകം പാളികൾ വന്നടിയുകയും ചെയ്യുന്നു.
മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികൾ സാവധാനം കാഠിന്യമേറി പാറയായി മാറുന്നു.
ഇത്തരത്തിലുണ്ടാകുന്നതാണ് അവസാദശില.
ഉദാഹരണം :- ചുണ്ണാമ്പുകല്ല്, മണൽകല്ല്ഫോ,സിലുകൾ,പെട്രോളിയം നിക്ഷേപം എന്നിവ കാണുന്നത് അവസാദ ശിലകളിലാണ്.