Challenger App

No.1 PSC Learning App

1M+ Downloads
"അമ്മ കുഞ്ഞിന് അപ്പം കൊടുത്തു" - ഏത് വിഭക്തിയിൽ പെടുന്നു?

Aപ്രതിഗ്രാഹിക

Bപ്രയോജിക

Cഉദ്ദേശിക

Dസംയോജിക

Answer:

C. ഉദ്ദേശിക

Read Explanation:

  • വിഭക്തി - നാമങ്ങളുടെ അവസാനത്തിൽ അർത്ഥഭേദം കുറിക്കുന്നതിനുപയോഗിക്കുന്ന രൂപങ്ങൾ .അല്ലെങ്കിൽ മറ്റു പദങ്ങളുമായുള്ള ബന്ധത്തെ കുറിക്കുന്നതിനുവേണ്ടി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയങ്ങൾ

  • അമ്മ കുഞ്ഞിന് അപ്പം കൊടുത്തു" ഇതിൽ 'ന് ' എന്ന പ്രത്യയം വരുന്നു

വിഭക്തികളും പ്രത്യയങ്ങളും

  • ഉദ്ദേശിക - ക്ക് ,ന് ,ഉ്

  • ആധാരിക - ഇൽ ,കൽ

  • നിർദ്ദേശിക - പ്രത്യയം ഇല്ല

  • പ്രതിഗ്രാഹിക - എ ,ഏ

  • സംയോജിക - ഓട് ,ഒട്

  • പ്രയോജിക - ആൽ

  • സംബന്ധിക - ന്റെ ,ഉടെ


Related Questions:

അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത് ?
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ?

' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?
'റാണിയോട്' എന്ന പദത്തിലെ വിഭക്തി ഏത് ?