Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ദേശീയ നേതാക്കൾ ഭാഷാടിസ്ഥാനത്തിലൂടെ സംസ്ഥാന രൂപീകരണത്തെ എതിർത്തതിന് ഉള്ള കാരണങ്ങൾ ഏതെല്ലാം ?

  1. ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന രൂപീകരണം രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന ചിന്ത
  2. നാട്ടുരാജ്യങ്ങളുടെ സംയോജനം പൂർണ്ണമാകാത്ത സാഹചര്യം
  3. ഭാരിച്ച ചിലവുകൾ

    Aii മാത്രം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Dഎല്ലാം

    Answer:

    C. i, ii എന്നിവ

    Read Explanation:

    • 1920 ലെ നാഗ്‌പൂർ സമ്മേളനമാണ് ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം .

    • സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ദേശീയ നേതാക്കൾ ഭാഷാടിസ്ഥാനത്തിലൂടെ സംസ്ഥാന രൂപീകരണത്തെ എതിർത്തിരുന്നു .

    • ഇതിന്റെ കാരണങ്ങൾ :

    • ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന രൂപീകരണം രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന ചിന്ത

    • നാട്ടുരാജ്യങ്ങളുടെ സംയോജനം പൂർണ്ണമാകാത്ത സാഹചര്യം

    ഭാഷാ പ്രവിശ്യ കമ്മീഷനുകൾ

    • 1948 ജൂണിൽ യിൽ കോൺസ്റ്റിറ്റൂഷൻ അസംബ്ലി നിയമിച്ച കമ്മീഷൻ – എസ് കെ ധർ കമ്മീഷൻ

    • 1948 ഡിസംബറിൽ ഐ എൻ സി നിയമിച്ച കമ്മീഷൻ - ജെ വി പി കമ്മിറ്റി

    • [ ജെ വി പി കമ്മിറ്റി അംഗങ്ങൾ → ജവഹർലാൽ നെഹ്‌റു , വല്ലഭായ് പട്ടേൽ പട്ടാഭി സീതാരാമയ്യ ]

    • ജെ വി പി കമ്മിറ്റിയും , എസ് കെ ധർ കമ്മിറ്റിയും ഭാഷാടിസ്ഥാനത്തിൽ ഉടൻ ഒരു സംസ്ഥാന രൂപീകരണം അംഗീകരിച്ചില്ല .


    Related Questions:

    When was the Community Development Programme (CDP) launched in India?
    ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?
    10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?
    1974ൽ ഇന്ത്യയുമായി 'കച്ചത്തീവ് 'ഉടമ്പടി ഒപ്പുവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി :
    ഹിമാചൽ പ്രദേശ് രൂപീകരിച്ച വര്ഷം ?