Aപഠന ത്വരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും
Bപഠനം എപ്പോഴും ഋണത്വരണം കാഴ്ചവയ്ക്കും
Cപഠനം എപ്പോഴും ധനത്വരണം കാഴ്ചവെക്കും
Dപഠനം എപ്പോഴും ഒരേ നിരക്കിൽ പുരോഗമിക്കും
Answer:
A. പഠന ത്വരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും
Read Explanation:
പഠനത്വരണം (Learning Acceleration)
പഠനത്വരണം എന്നത് വിദ്യാർത്ഥികളെ അവരുടെ സാധാരണ പഠനവേഗതയെക്കാൾ വേഗത്തിൽ പഠിക്കാൻ സഹായിക്കുന്ന തന്ത്രങ്ങളെയും സമീപനങ്ങളെയും സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും ഏതെങ്കിലും വിഷയത്തിലുള്ള നിലവിലെ പഠന വിടവുകൾ നികത്താനും, അതുവഴി മുന്നോട്ടുള്ള പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും സഹായിക്കുന്നു. പ്രത്യേകിച്ചും കോവിഡ്-19 പോലുള്ള സാഹചര്യങ്ങളിൽ പഠനനഷ്ടം സംഭവിച്ച വിദ്യാർത്ഥികൾക്ക് ഇത് വളരെ പ്രയോജനകരമാണ്.
മന്ദ പുരോഗതിയുടെ കാലം
പ്രാരംഭ ഘട്ടത്തിൽ പഠനപുരോഗതി സാധാരണഗതിയിൽ മന്ദഗതിയിലായിരിക്കും കാരണം പാഠ്യ വസ്തുവുമായി ഇണങ്ങിച്ചേരാൻ പഠിതാവ് കുറച്ച് സമയം എടുക്കും.
ദ്രുത പുരോഗതിയുടെ കാലം
പഠിതാവ് പ്രാരംഭഘട്ടത്തിലെ പ്രയാസങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പഠനം ദ്രുതഗതിയിൽ നടക്കുന്നു. അതാണ് ദ്രുതപുേരാഗതിയുെട കാലം
ഏറ്റക്കുറച്ചിലുകളുടെ കാലം
പൊതുെവെ പഠനത്വരണം സംഭവിക്കുന്ന ഘട്ടങ്ങളിൽ ലേഖയിൽ ഏറ്റുക്കുറച്ചിലുകൾ കാണും. ഈ ഏറ്റുക്കുറച്ചിലുകൾ സ്പർട്ടസ് (Spurts) എന്നറിയെപ്പെടുന്നു. തളർച്ച, രോഗം, താല്പര്യമില്ലായ്മ, അഭിപ്രേരണ കുറവ് എന്നിവ ഇതിനു കാരണമാകും.
പ്രകടമായ പുരോഗതി കാണിക്കാത്ത കാലം
എത്ര കൂടുതൽ പരിശീലനം നൽകിയാലും പുരോഗതി കാണിക്കാത്തചില സന്ദർഭങ്ങൾ ഉണ്ടാവും. ഇതിനെ പഠനത്തിന്റെ പീഠസ്ഥലി (Learning Plateau) എന്ന് പറയുന്നു.
അധോഗതിയുടെ കാലം
പുരോഗതിക്കുപകരം അധോഗതി (decline) മാത്രം സംഭവിക്കുന്ന ചില ഘട്ടങ്ങളും പഠനത്തിനിടയ്ക്കുണ്ട്.