Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ചൈനയിലെ ബോക്സർ കലാപവുമായി ബന്ധപ്പെട്ട വർഷം ഏത് ?

A1905-1906

B1898-1899

C1900-1901

D1886-1887

Answer:

C. 1900-1901

Read Explanation:

ബോക്‌സർ കലാപം

  • ചൈനയിൽ വിദേശാധിപത്യത്തിനു അനുകൂലമായി നിലകൊണ്ട മഞ്ചു രാജവംശത്തിന് എതിരായും,ചൈനയിലെ എല്ലാ വിദേശികളെയും തുരത്താനും ശ്രമിച്ചുകൊണ്ട് 1900-1901 ൽ നടന്ന പ്രക്ഷോഭം.
  • ഈ കലാപത്തിന് നേതൃത്വം നൽകിയത് : യിഹെക്വാൻ
  • കലാപത്തിന് നേതൃത്വം നൽകിയ രഹസ്യ സംഘടനയുടെ യഥാർത്ഥ പേര്: “Righteous and Harmonious Fists”
  • ഈ രഹസ്യ സമൂഹത്തിന് വിദേശികൾ നൽകിയ പേരാണ് “ബോക്സേഴ്സ്” എന്നത്.
  • ബോക്സർമാരുടെ മുഷ്ടിയായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.
  • ബോക്സർ കലാപം വിദേശശക്തികളുടെ സംയുക്ത സൈനിക നീക്കത്തിലൂടെ പരാജയപ്പെട്ടുവെങ്കിലും പിൽക്കാല വിപ്ലവങ്ങൾക്ക് ശക്തിയും പ്രചോദനവും പകർന്നു.

Related Questions:

ചൈനീസ് സംസ്കാരവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

i) 1911-ൽ മാവോ സേതുങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു റിപ്പബ്ലിക് സ്ഥാപിച്ചു.
ii) മാവോ സേതുങ്ങ് ആണ് ചൈനയിൽ മഹത്തായ സാംസ്കാരിക വിപ്ലവം ആവിഷ്കരിച്ചത്.
iii) ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയാണ് സൺ-യത്-സെന്നിന്റെ മൂന്നു തത്വങ്ങൾ.
iv) സൺ-യത്-സെന്നിന്റെ ആശയങ്ങളാണ് കുമിങ് താങ് പാർട്ടിയുടെ ദർശനത്തിന്റെ അടിത്തറ.

1933-ൽ ഏത് രാജ്യത്താണ് നാസി പാർട്ടി അധികാരത്തിൽ വന്നത് ?

തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായത് 1922ൽ ആയിരുന്നു .
  2. 1935-36 കാലഘട്ടത്തിലാണ് മാവോയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്.
  3. മാവോയുടെ നേതൃത്വത്തിൽ ജനകീയ റിപ്പബ്ലിക് 1946 സ്ഥാപിതമായി
  4. മാവോ 1975-ലാണ് അന്തരിച്ചത്
    ഒന്നാം കറുപ്പ് യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏതാണ് ?
    രാഷ്ട്രത്തിന്റെ പുനർ നിർമ്മാണത്തിനുള്ള മൂന്നു തത്വങ്ങളായ 'സാൻ' 'മിൻ' 'ച്യൂയി' നടപ്പാക്കിയ ഭരണാധികാരി?