Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഏകാത്മക മിശ്രിതത്തിന് ഉദാഹരണം

Aചെളിവെള്ളം

Bകഞ്ഞിവെള്ളം

Cഉപ്പുവെള്ളം

Dചോക്കുപൊടിയും വെള്ളവും

Answer:

C. ഉപ്പുവെള്ളം

Read Explanation:

ഏകാത്മക മിശ്രിതം (Homogenous Mixture):

         ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു

ഉദാഹരണം:

       മഴ വെള്ളം, വിനാഗിരി, ഉപ്പു വെള്ളം, ലോഹക്കൂട്ടുകൾ (alloys) എന്നിവ   

 

ഭിന്നാത്മക മിശ്രിതം (Heterogenous Mixture):

        ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് വിളിക്കുന്നു

ഉദാഹരണം:

       കടൽ ജലം, ചെളിവെള്ളം, കഞ്ഞിവെള്ളം, ചോക്കുപൊടിയും വെള്ളവും, വെള്ളവും എണ്ണയും എന്നിവ  


Related Questions:

അമോണിയം ക്ലോറൈഡും മണലും കലർന്ന ഘടകങ്ങളെ മിശ്രിതത്തിലെ വേർതിരിക്കുന്നതിനുള്ള മാർഗ്ഗമേത് ?
സിമന്റ്, ചരൽ, പരുക്കൻ, വെള്ളം എന്നിവയുടെ മിശ്രിതം ?

അക്വാറീജിയയെ കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

  1. അക്വാറീജിയ ഗാഢഹൈഡ്രോക്ലോറിക് ആസിഡിൻറെയും ഗാഢനൈട്രിക് ആസിഡിൻറെയും മിശ്രിതമാണ്
  2. അക്വാറീജിയയ്ക്ക് ക്ഷാരഗുണമാണ്
  3. അക്വാറീജിയയ്ക്ക് സ്വർണ്ണത്തെ ലയിപ്പിക്കുവാൻ കഴിയും
  4. അക്വാറീജിയ രാസപദാർത്ഥങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു
    രോഹൻ ഒരു പാത്രത്തിൽ കുറച്ച് ഇരുമ്പ് പൊടിയെടുത്തു. ജിത്തു ആ പാത്രത്തിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്തു. മിശ്രിതത്തിൻറ്റെ പേര് എന്ത് ?
    താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?