App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടിനെ കൂടാതെ എത് അംഗങ്ങൾ വേണം ?

A4

B5

C6

D7

Answer:

A. 4

Read Explanation:

ദേശീയ തർക്കപരിഹാര കമ്മീഷൻ 

  • ദേശീയ തർക്ക പരിഹാര കമ്മീഷനെ കുറിച്ച്  പ്രതിപാദിക്കുന്ന സെക്ഷൻ -  സെക്ഷൻ 53 
  • ദേശീയ തർക്കപരിഹാര കമ്മീഷൻ ഓഫീസ് സ്ഥിതിചെയ്യുന്നത് : ന്യൂഡൽഹി 
  • ഒരു പ്രസിഡന്റും നാലിൽ കുറയാത്ത മറ്റംഗങ്ങളും ആണ് ഇതിൽ ഉള്ളത്. 

  • 2021ലെ ഭേദഗതി പ്രകാരം 50 ലക്ഷം രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി ജില്ലാ കമ്മീഷനിലും 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി സംസ്ഥാന കമ്മീഷനിലും രണ്ടു കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളുടെ പരാതി ദേശീയ കമ്മീഷനിലും ആണ് പരിഹരിക്കുന്നത്. 

Related Questions:

മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്ഥാപനം ?

ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണ്.ഇവ ഏതെല്ലാം രീതിയിൽ ഉപഭോക്താവിനെ സഹായിക്കുന്നു?

1.ആവശ്യങ്ങള്‍ കൃത്യമായി നിജപ്പെടുത്തി ഉപഭോഗം നടത്താന്‍.

2.ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അറിവ് നേടാന്‍. 

3.ശരിയായ തിരഞ്ഞെടുക്കലിന് പ്രാപ്തി നേടാൻ.

4.അവകാശബോധമുള്ള ഉപഭോക്താവായി മാറാൻ. 

ഉപഭോക്താവ് ശരിയായ ശീലങ്ങൾ ആർജ്ജിക്കുന്നതിന് സഹായിക്കുന്നത് എന്ത് ?

ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കോടതികള്‍ വഴി എന്തെല്ലാം തരം പരിഹാരങ്ങളാണ് ലഭിക്കാറുള്ളത്?.

  1. പകരം സാധനങ്ങള്‍ നല്‍കല്‍
  2. നല്‍കിയ പണം/ അധികമായി ഈടാക്കിയ പണം തിരിച്ചു നല്‍കല്‍
  3. നഷ്ടം നികത്തുന്നതിനുള്ള തുക ലഭ്യമാക്കല്‍

    ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്റെ കാവല്‍ക്കാരാണ് ഉപഭോക്തൃ കോടതികള്‍. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ നൽകിയിട്ടുള്ള ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക :

    1.ഉപഭോക്തൃ തർക്കങ്ങളിൽ ഇടപെട്ട് നഷ്ടപരിഹാരമുൾപ്പടെ ഉപഭോക്താവിന് നീതി ലഭ്യമാക്കുന്നു. 

    2.ഉപഭോക്താക്കളിൽ ആത്മവിശ്വാസം  സൃഷ്ടിക്കുന്നു. 

    3.ഉപഭോക്താവിനെ നിയമപരമായി സഹായിക്കുന്നു

    4.കമ്പോളത്തിൽ വില നിയന്ത്രിച്ച് ഉപഭോക്താവിനെ സഹായിക്കുന്നു.