Challenger App

No.1 PSC Learning App

1M+ Downloads
പ്രായം കൂടിവരുന്നതിനനുസരിച്ച് മനുഷ്യ നേത്രത്തിലെ ലെൻസിന്റെയും, ലെൻസ് ക്യാപ്സ്യൂളിന്റെയും ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലവും, ലെൻസ് കാഠിന്യം വർദ്ധിക്കുന്നതുമൂലവും അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് _______________________________

Aവെള്ളെഴുത്ത്

Bദീർഘദൃഷ്ടി

Cഹ്രസ്വദൃഷ്ടി

Dവിഷമദൃഷ്ടി

Answer:

A. വെള്ളെഴുത്ത്

Read Explanation:

വെള്ളെഴുത്ത് (പ്രെസ്‌ബയോപ്പിയ

  • പ്രായം കൂടിവരുന്നതിനനുസരിച്ച് മനുഷ്യ നേത്രത്തിലെ ലെൻസിന്റെയും, ലെൻസ് ക്യാപ്സ്യൂളിന്റെയും ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലവും, ലെൻസ് കാഠിന്യം വർദ്ധിക്കുന്നതുമൂലവും അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ (Presbyopia).

  • നാൽപ്പതുവയസ്സാകുന്നതോടുകൂടി ദൃഷ്ടിദൂരം ഇരുപത്തഞ്ചു സെന്റി മീറ്ററിനും മേലെയാകും, അറുപതുവയസ്സാകുന്നതോടുകൂടി അത് എൺപതുസെന്റീമീറ്ററായും വർദ്ധിക്കുന്നു.


Related Questions:

ഒരു 'ലാംബേർഷ്യൻ ഉപരിതലം' (Lambertian Surface) എന്നത് എന്ത് തരം പ്രകാശ വിതരണമാണ് കാണിക്കുന്നത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ എൻഡോസ്കോപ്പ്, രോഗനിർണയത്തിനുള്ള ഉപകരണങ്ങൾ, ശരീരത്തിൽ മരുന്നുകളുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യ ഏത്?
ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ എന്നത് ഏത് തരത്തിലുള്ള തരംഗാവൃത്തിയുള്ള പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?
താഴെ പറയുന്നവയിൽ പ്രകാശ മലിനീകരണം (Light Pollution) മൂലം ഉണ്ടാകുന്ന ഒരു പ്രധാന ദോഷഫലം ഏതാണ്?
സോപ്പുകുമിളയിൽ കാണപ്പെടുന്ന വർണ്ണ ശബളമായ ദൃശ്യത്തിനു കാരണമായ പ്രതിഭാസം ?