Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ നടപടി നിയമ പ്രകാരം കുറ്റസമ്മതം രേഖപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ :

Aഎക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്

Bജുഡീഷ്യൽ മജിസ്ട്രേറ്റ്

Cഅന്വേഷണ ഉദ്യോഗസ്ഥൻ

Dഅഭിഭാഷകൻ

Answer:

B. ജുഡീഷ്യൽ മജിസ്ട്രേറ്റ്

Read Explanation:

  • CrPC സെക്ഷൻ 164(1) പ്രകാരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് കുറ്റസമ്മതം രേഖപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ
  • കേസിൽ നേരിട്ട്  അധികാരപരിധി ഇല്ലെങ്കിൽ കൂടിയും മജിസ്‌ട്രേറ്റിന് മൊഴി രേഖപ്പെടുത്താം.
  • മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ കുറ്റസമ്മതമോ മൊഴിയോ പ്രതി സ്വമേധയാ നൽകേണ്ടതാണ്.
  • ബലപ്രയോഗത്തിലൂടെയോ, ഭീഷണിയിലൂടെയോ പ്രേരണയിലൂടെയോ, പീഡനത്തിലൂടെയോ രേഖപ്പെടുത്തിയ ഏതൊരു മൊഴിയും കോടതിയിൽ സ്വീകാര്യമല്ല.

Related Questions:

CrPC - യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _______ മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയോട് അയാളെ ഏതു കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിനുള്ള പൂർണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതാണ് .എന്ന് പറയുന്ന സെക്ഷൻ ?
15 പേരുടെ ഒരു സംഘം പൊതു സമാധാനത്തിന് ഭംഗം വരുത്താൻ സാധ്യതയുള്ള രീതിയിൽ കൂട്ടം കൂടിയിട്ടുണ്ട്. പിരിഞ്ഞു പോകുവാനുള്ള കൽപ്പനയ്ക്ക് ശേഷവും അവർ പിരിഞ്ഞുപോയില്ലെങ്കിൽ ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് ഇനിപ്പറയുന്നവയിൽ ഏതാണ് ചെയ്യാൻ കഴിയാത്തത്?
താൻ തിരഞ്ഞെടുക്കുന്ന ഒരു അഭിഭാഷകനെ കാണാനുള്ള അറസ്റ്റിലായ വ്യക്തിയുടെ അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന CrPC സെക്ഷൻ?
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?