Challenger App

No.1 PSC Learning App

1M+ Downloads
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സേവനങ്ങൾ നൽകുന്നതിന് ആർക്കാണ് ഉത്തരവാദിത്തം ?

Aമുഖ്യമന്ത്രി

Bനിയുക്ത ഓഫീസർ

Cഅപ്പലേറ്റ് അതോറിറ്റി

Dസ്ഥലത്തെ MLA

Answer:

B. നിയുക്ത ഓഫീസർ

Read Explanation:

  • കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു.

  • ഈ നിയമ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്നു.

  • ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിക്കുന്ന സമ്പ്രദായമാണ് ഇതിൽ ശ്രദ്ധേയം.

  • ഈ നിയമം നടപ്പിലാക്കാൻ ഒരു നിയുക്ത ഉദ്യോഗസ്ഥനുണ്ടാവും.

  • പൗരന്മാർക്കു സേവനം നൽകുന്നതിനാണ്‌ ഇവ പ്രഥമ പരിഗണന നൽകുന്നത്‌.

  • നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 5000 രൂപ വരെ പിഴശിക്ഷ നൽകാൻ സേവനാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.


Related Questions:

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം 2012 പ്രകാരമുള്ള ഒരു കുറ്റകൃത്യം, ഒരു കുട്ടിക്കെതിരെ ചെയ്തിട്ടുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ, അയാൾ എത്ര സമയത്തിനുള്ളിൽ ശിശു ക്ഷേമ സമിതിയിൽ റിപ്പോർട്ട് ചെയ്യണം?
'തൊഴിൽ നികുതി' പിരിക്കുന്നത് ഏത് സ്ഥാപനമാണ് ?
വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?

ഇന്ത്യൻ ഭരണഘടന മറ്റ് രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്ന് കടംകൊണ്ട് വ്യവസ്ഥകൾ താഴെ കൊടുത്തിരിക്കുന്നു. ചേരുംപടി ചേർക്കുക,

റൈറ്റ് ടു ഇൻഫോർമേഷൻ ആക്റ്റ് 2005 പ്രകാരം സംസ്ഥാന പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർക്ക് ചില സംഗതികളിൽ പ്രാപ്യത നിരസിക്കാനുള്ള അധികാരം നല്കിയിരിക്കുന്ന വകുപ്പ് ഏത് ?