Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നീളമുള്ള ഒരു സിലിണ്ടർ ഗ്ലാസ് പാത്രത്തിന്റെ അടിയിൽ, 'r' ആരത്തിന്റെ ഒരു ചെറിയ ദ്വാരമുണ്ട്. ആഴത്തിലുള്ള ജലസ്നാനത്തിൽ വെള്ളം കയറാതെ, പാത്രം ലംബമായി താഴ്ത്താൻ കഴിയുന്ന ആഴം എന്നത് ----. [ഉപരിതല പിരിമുറുക്കവും (Surface tension) ജലത്തിന്റെ സാന്ദ്രതയും യഥാക്രമം T, ρ ആണ് ]

A4T/ρrg

B3T/ρrg

C2T/ρrg

DT/ρrg

Answer:

C. 2T/ρrg

Read Explanation:

ഉപരിതല പിരിമുറുക്കം മൂലം ഉണ്ടാകുന്ന മർദ്ദത്തേക്കാൾ, ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം കൂടുതലാകുന്നതുവരെ, വെള്ളത്തിന് പാത്രത്തിൽ കയറാൻ കഴിയില്ല.

ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം

  • ഒരു ദ്രാവകം ചെലുത്തുന്ന മർദ്ദമാണ് ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം. ഹൈഡ്രോസ്റ്റാറ്റിക് മർദ്ദം കണക്കാക്കാൻ ഉപയോഗിക്കുന്ന സൂത്ര വാക്യം = h𝜌g

  • 𝜌: ദ്രാവകത്തിന്റെ സാന്ദ്രത, kg.m-3

  • 𝑔: ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (9.81m.s-2)

  • ℎ: ദ്രാവക കോളത്തിന്റെ ഉയരം , m

അധിക മർദ്ദം:

ഒരു ലിക്വിഡ് ഡ്രോപ്പിലോ, വായു കുമിളയിലോ ഉള്ള അധിക മർദ്ദം കണക്കാക്കാൻ ഉപയോഗിക്കുന്ന സൂത്ര വാക്യം = 2T/R

  • 𝑇 = ദ്രാവകത്തിന്റെ ഉപരിതല പിരിമുറുക്കം

  • 𝑟 = തുള്ളിയുടെ ആരം

വെള്ളം പാത്രത്തിൽ കയറാതെയിരിക്കണമെങ്കിൽ, ഈ രണ്ട് മർദ്ദവും തുല്യമായിരിക്കണം. അതായത്

hρg = 2 T/r

  • h= സിലിണ്ടർ മുക്കിയ ആഴം.

  • ρ= ജലത്തിന്റെ സാന്ദ്രത

  • T= ജലത്തിന്റെ ഉപരിതല പിരിമുറുക്കം

അതിനാൽ

h = 2T/(ρgr)


Related Questions:

ഭൂമിയുടെ കേന്ദ്ര ഭാഗത്ത് ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തിന്റെ മൂല്യം എത്രയാണ് ?
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം :

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സംബന്ധിച്ച്, താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. വൈദ്യുത പ്രവാഹത്തിന്റെ അളവ് കൂടുമ്പോൾ താപം കൂടുന്നു.
  2. വൈദ്യുത പ്രവാഹത്തിന്റെ അളവിനെ ആശ്രയിക്കുന്നില്ല.
  3. ചാലകത്തിന്റെ പ്രതിരോധത്തിനെ ആശ്രയിക്കുന്നു.
  4. ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന സമയത്തെ ആശ്രയിക്കുന്നു.
    An ambulance with a siren of frequency 1000 Hz overtakes and passes a cyclist pedaling a bike at 3 m/s. If the cyclist hears the siren with a frequency of 900 Hz after the ambulance is passed, the velocity of the ambulance is:
    സ്പ്രിംഗ് ഉണ്ടാക്കാൻ ചെമ്പ് വയറിനേക്കാൾ നല്ലത് സ്റ്റീൽ വയറാണ് കാരണം :