App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കൾക്കും സ്ഥലങ്ങൾക്കും ആളുകൾക്കും പകരം പ്രതീകങ്ങൾ ഉപയോഗിക്കാനുള്ള കഴിവ് കുട്ടികളിൽ കണ്ടുവരുന്നത് പിയാഷെയുടെ ഏതു ഘട്ടത്തിലാണ്?

Aഇന്ദ്രിയ ചാലക ഘട്ടം

Bപ്രാഗ് മനോവ്യാപാരഘട്ടം

Cമൂർത്ത ക്രിയാത്മക ഘട്ടം

Dഅമൂർത്ത ചിന്തനഘട്ടം

Answer:

B. പ്രാഗ് മനോവ്യാപാരഘട്ടം

Read Explanation:

ഇന്ദ്രിയ ചാലക ഘട്ടം

  • റിഫ്ളക്സുകൾ, സംവേദനം, ചലനം തുടങ്ങിയവ യിലൂടെ ചുറ്റുപാടിൽ നിന്നും ഗ്രഹിക്കുന്നു.
  • മറ്റുള്ളവരെ അനുകരിക്കാൻ തുടങ്ങുന്നു.
  • സംഭവങ്ങൾ ഓർത്തുവയ്ക്കുവാൻ ആരംഭിക്കുന്നു.
  • വസ്തു സ്ഥൈര്യം  (Object permanence) ഈ ഘട്ടത്തിന്റെ അവസാനം മാത്രം ആർജിക്കുന്നു.
  • റിഫ്ളക്സ് പ്രവർത്തനങ്ങളിൽ നിന്നും ബോധപൂർവ്വമായ പ്രവർത്തനങ്ങളിലേക്കുള്ള മാറ്റം.

 പ്രാഗ് മനോവ്യാപാരഘട്ടം

  • ഭാഷ വികസിക്കുന്നു.
  • വസ്തുക്കളെ സൂചിപ്പിക്കുവാൻ പ്രതിരൂപങ്ങൾ (symbols) ഉപയോഗിച്ച് തുടങ്ങുന്നു.
  • സ്വന്തം വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങൾ നോക്കിക്കാണുന്നു (egocentric thought).
  • കേന്ദ്രീകൃത ചിന്തനം (Centration).
  • എല്ലാ വസ്തുക്കളും ജീവനുള്ളവയുടെ പ്രത്യേകതകൾ പ്രകടിപ്പിക്കുന്നതായി കരുതുന്നു (animism)
  • ഒരു ദിശയിലേക്ക് മാത്രം ചിന്തിക്കുവാൻ കഴിയുന്നു (irreversibility)

 മൂർത്ത ക്രിയാത്മക ഘട്ടം

  •  അനുഭവവേദ്യമായ പ്രശ്നങ്ങളെക്കു റിച്ച് യുക്തിപൂർവ്വം ചിന്തിക്കുവാൻ കഴിയുന്നു.
  • ചിന്തയിൽ സ്ഥിരത ആർജിക്കുന്നു. 
  • പല സവിശേഷതകൾ പരിഗണിച്ചുകൊണ്ട് നിഗമന ത്തിൽ എത്തിച്ചേരുന്നു.
  • പ്രത്യാവർത്തനത്തിനുള്ള കഴിവ് ആർജിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി (Past, Present, Future) എന്നിവ മനസ്സിലാക്കുന്നു.

 അമൂർത്ത ചിന്തനഘട്ടം

  • പരികൽപ്പനകൾ രൂപീകരിക്കുന്നതിനും അവ പരിശോ ധിക്കുന്നതിനും കഴിയുന്നു.
  • അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവ്വം പരിഹരി ക്കുന്നു.
  • പല വീക്ഷണകോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി ക്കാണുന്നു.
  • സാമൂഹ്യപ്രശ്നങ്ങൾ, നീതിബോധം, സ്വത്വബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുന്നു.

Related Questions:

The "social contract orientation" stage is part of which level?
തീമാറ്റിക് അപ്രിസിയേഷൻ ടെസ്റ്റ് ആരുടെ കണ്ടെത്തലാണ്?
റോബർട്ട് മിൽസ് ഗാഗ്നെയുടെ പഠനശ്രേണി (Hierarchy of learning)യിലെ ആദ്യത്തെ നാല് വ്യവസ്ഥാപിത പഠനപ്രക്രിയാ ഘട്ടങ്ങൾ ഏതൊക്കെയാണ്?
Which of the following is a common social problem for adolescents?
വസ്തുതകളെയോ ആശയങ്ങളെയോ ധാരണകളെയോ ക്രമാനുഗതമായി അടുക്കി സൂക്ഷിക്കുന്ന മാനസിക ഘടന അറിയപ്പെടുന്നത്?