App Logo

No.1 PSC Learning App

1M+ Downloads
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ---.

Aഐസോബാറുകൾ

Bഐസോടോപ്പുകൾ

Cഐസൊട്ടോണുകൾ

Dഐസൊമെറുകൾ

Answer:

B. ഐസോടോപ്പുകൾ

Read Explanation:

ഐസോടോപ്പുകൾ

  • ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ.

  • ഐസോടോപ്പുകൾ ഒരേ രാസസ്വഭാവം കാണിക്കുന്നു.

  • എന്നാൽ ഭൗതിക സ്വഭാവങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണിക്കുന്നു.

ഐസോബാറുകൾ

  • ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് ഐസോബാറുകൾ.

  • ഇവ ന്യൂക്ലിയസിലെ ആകെ കണങ്ങളുടെ എണ്ണം (പ്രോട്ടോൺ + ന്യൂട്രോൺ) തുല്യമായ വ്യത്യസ്ത മൂലക ആറ്റങ്ങളായിരിക്കും.

  • ഉദാ : ആർഗൺ (Ar), പൊട്ടാസ്യം (K), കാൽസ്യം (Ca)

ഐസോടോണുകൾ

  • ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ഐസോടോണുകൾ എന്നറിയപ്പെടുന്നു.

  • ഉദാ : 157N, 146C


Related Questions:

കാഥോഡ് റേ ഡിസ്ചാർജ് ട്യൂബിന് ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അനുയോജ്യം?
ഇനിപ്പറയുന്നവയിൽ ഏതാണ് ഹൈഡ്രജന്റെ ഐസോടോപ്പ് അല്ലാത്തത്?

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ആറ്റം വൈദ്യുതപരമായി ഉദാസീനമാണ്
  2. ആറ്റത്തിനോ, ആറ്റങ്ങൾ ചേർന്നുണ്ടായ തന്മാത്രകൾക്കോ ചാർജിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നില്ല
  3. ഒരു ആറ്റത്തിൽ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമാണ്
    താഴെ പറയുന്നവയിൽ ഏതാണ് ആറ്റത്തിന്റെ തോംസൺ മോഡലിന് സമാനമല്ലാത്തത്?
    പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.