Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം:

Aകൊഹിഷൻ ബലം

Bസർഫേസ് ടെൻഷൻ

Cക്യാപില്ലറി

Dഅഡ്ഹിഷൻ ബലം

Answer:

D. അഡ്ഹിഷൻ ബലം

Read Explanation:

അഡ്ഹിഷൻ  ബലം:

      രണ്ടോ അതിലധികമോ വ്യത്യസ്ത തന്മാത്രകൾ, പരസ്പരം ബന്ധിപ്പിക്കുന്ന പ്രവണതയെയാണ് അഡ്ഹിഷൻ  ബലം എന്ന് വിളിക്കുന്നത്. 

കൊഹിഷൻ  ബലം:

      ഒരേ തന്മാത്രകൾ തമ്മിലുള്ള ആകർഷണ ശക്തിയെ കൊഹിഷൻ ബലം എന്ന് വിളിക്കുന്നു.

കാപ്പിലാരിറ്റി:

       ഒരു ഇടുങ്ങിയ ട്യൂബിലോ കാപ്പിലറി ട്യൂബിലോ ഉള്ള ഒരു ദ്രാവകത്തിന്റെ ഉപരിതല പിരിമുറുക്കത്തിന്റെ (surface tension) ഫലമായി ഉയരാനോ, താഴാനോ ഉള്ള കഴിവാണ് കാപ്പില്ലാരിറ്റി എന്ന് പറയുന്നത്. 

സർഫേസ് ടെൻഷൻ:

       ഒരു ദ്രാവക പ്രതലത്തിന്റെ ഇലാസ്റ്റിക പ്രവണതയാണ്, സർഫേസ് ടെൻഷൻ. ഇത് കാരണം സാധ്യമായ ഏറ്റവും കുറഞ്ഞ ഉപരിതല വിസ്തീർണ്ണം നേടാൻ സഹായിക്കുന്നു. 


Related Questions:

പാസ്കൽ നിയമപ്രകാരം മർദ്ദം ഉപയോഗിച്ച് ദ്രാവകത്തിന്റെ വ്യാപ്തം ______
പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനകൾ ഏത്?

  1. ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തുവിന്റെ സാന്ദ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു.
  2. ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
  3. ഒരു കല്ല് ജലത്തിൽ മുങ്ങിയിരിക്കുമ്പോൾ കല്ലിനുണ്ടായ ഭാരക്കുറവ് അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലത്തിന് തുല്യമായിരിക്കും.
  4. കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് കടക്കുന്ന കപ്പൽ കൂടുതൽ താഴുന്നത് കടൽ ജലത്തിന്റെയും ശുദ്ധജലത്തിന്റെയും സാന്ദ്രത വ്യത്യാസം കൊണ്ടാണ്.