Challenger App

No.1 PSC Learning App

1M+ Downloads
ഹോവാർഡ് ഗാർഡ്‌നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ആന്തരിക - വൈയക്തിക ബുദ്ധിയുമായി ബന്ധപ്പെട്ട വ്യക്തിഗത സ്വഭാവം ഏതാണ് ?

Aസംഗീതം ആസ്വദിക്കുന്നതിനുള്ള കഴിവ്

Bഗണിത ശാസ്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവ്

Cസംഘത്തിലെ മറ്റുള്ളവരുടെ മനോവ്യാപാരങ്ങൾ തിരിച്ചറിഞ്ഞ് ഉചിതമായി പെരുമാറുന്നതിനുള്ള കഴിവ്

Dസ്വയം ആഴത്തിൽ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവ്

Answer:

D. സ്വയം ആഴത്തിൽ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവ്

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.

ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)

  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)

  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)

  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)

  5. സംഗീതപരമായ ബുദ്ധി (musical intelligence)

  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)

  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)

  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)

  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

ആന്തരിക വൈയക്തിക ബുദ്ധി:

  • സ്വന്തം ശക്തി ദൗർബല്യങ്ങൾ, വൈകാരിക ഭാവങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിയാണ് ആന്തരിക വൈയക്തിക ബുദ്ധി.

  • മാനസിക സംഘർഷം കുറച്ച്, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും, സ്വന്തം കഴിവ് പരമാവധിയിൽ എത്തിക്കാനും, തെറ്റുകൾ തിരുത്തി മെച്ചപ്പെടാനും, ഒരു വ്യക്തിയ്ക്ക് കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.


Related Questions:

ബുദ്ധി പരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
വ്യക്തി വ്യത്യാസത്തിന് കാരണമാകുന്ന ഒരു ആന്തരികഘടകമാണ് :

A child who excel in mathematic may not do well in civics .related to

  1. multifactor theory
  2. theory of multiple intelligence
  3. Unifactor theory of intelligence
  4. None of the above
    ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
    രാധ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അവൾ ഏറ്റവുമധികം മികവ് പുലർത്തുന്നത് ചിത്രം വരയ്ക്കുന്നതിലും നിറം നൽകുന്നതിലുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയാണ് രാധയുടെ ഈ മികവിനു കാരണം ?