Challenger App

No.1 PSC Learning App

1M+ Downloads
ഹോവാർഡ് ഗാർഡ്‌നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ആന്തരിക - വൈയക്തിക ബുദ്ധിയുമായി ബന്ധപ്പെട്ട വ്യക്തിഗത സ്വഭാവം ഏതാണ് ?

Aസംഗീതം ആസ്വദിക്കുന്നതിനുള്ള കഴിവ്

Bഗണിത ശാസ്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവ്

Cസംഘത്തിലെ മറ്റുള്ളവരുടെ മനോവ്യാപാരങ്ങൾ തിരിച്ചറിഞ്ഞ് ഉചിതമായി പെരുമാറുന്നതിനുള്ള കഴിവ്

Dസ്വയം ആഴത്തിൽ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവ്

Answer:

D. സ്വയം ആഴത്തിൽ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കഴിവ്

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.

ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.

  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)

  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)

  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)

  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)

  5. സംഗീതപരമായ ബുദ്ധി (musical intelligence)

  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)

  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)

  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)

  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

ആന്തരിക വൈയക്തിക ബുദ്ധി:

  • സ്വന്തം ശക്തി ദൗർബല്യങ്ങൾ, വൈകാരിക ഭാവങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിയാണ് ആന്തരിക വൈയക്തിക ബുദ്ധി.

  • മാനസിക സംഘർഷം കുറച്ച്, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും, സ്വന്തം കഴിവ് പരമാവധിയിൽ എത്തിക്കാനും, തെറ്റുകൾ തിരുത്തി മെച്ചപ്പെടാനും, ഒരു വ്യക്തിയ്ക്ക് കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്താലാണ്.

  • സ്വയം തിരിച്ചറിവ് (Self-awareness): സ്വന്തം വികാരങ്ങളും ചിന്തകളും എങ്ങനെയുള്ളതാണെന്ന് ഇവർക്ക് നന്നായി അറിയാം.

  • ആത്മനിയന്ത്രണം: തങ്ങളുടെ പെരുമാറ്റത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ ഇവർക്ക് സാധിക്കുന്നു.

  • ലക്ഷ്യബോധം: ജീവിതത്തിൽ എന്ത് നേടണം എന്നതിനെക്കുറിച്ച് ഇവർക്ക് വ്യക്തമായ പ്ലാനുകൾ ഉണ്ടായിരിക്കും.

  • ഏകാന്തത ഇഷ്ടപ്പെടുക: മിക്കപ്പോഴും സ്വന്തം ലോകത്ത് ചിന്തിച്ചിരിക്കാനും കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ഇവർ താൽപ്പര്യപ്പെടുന്നു.


Related Questions:

12 വയസ്സായ ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം ?
കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം :
ഒരു പ്രത്യേക ഇനത്തിൽ വിഭാഗത്തിൽ തന്റേതായ മികവുകൾ ഭാവിയിൽ പ്രകടിപ്പിക്കുന്നതിനുള്ള കഴിവാണ് :
വൈകാരികമാനം (Emotional Quotient) എന്ന ആശയം അവതരിപ്പിച്ചത് ആര് ?
ഡബ്ല്യു.എ.ഐ.എസ്. എന്തിനുള്ള ഉദാഹരണമാണ്.