Challenger App

No.1 PSC Learning App

1M+ Downloads
BNS ന്റെ സെക്ഷൻ 83-ൽ പറയുന്ന ശിക്ഷ എത്ര വർഷമാണ് ?

A10 വർഷം

B12 വർഷം

C9 വർഷം

D7 വർഷം

Answer:

D. 7 വർഷം

Read Explanation:

സെക്ഷൻ 83

  • വിവാഹം നിയമപരമായി സാധുതയുള്ളതല്ലെന്ന് അറിഞ്ഞുകൊണ്ട് വഞ്ചനാപരമായ ഉദ്ദേശത്തോടെ വിവാഹ ചടങ്ങിലൂടെ കടന്നു പോകുന്ന ആർക്കും 7 വർഷം വരെ തടവും പിഴയും ലഭിക്കും


Related Questions:

പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ലഹരിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 312 - മാരകായുധം ധരിച്ചിട്ടുള്ളപ്പോൾ കവർച്ചയോ കൂട്ടായ്മ കവർച്ചയോ നടത്തുവാൻ ശ്രമിക്കുന്നത്.
  2. സെക്ഷൻ 313 - മോഷണമോ കവർച്ചയോ പതിവായി നടത്തുന്ന സംഘത്തിൽ കൂട്ടുചേരുന്നതും, എന്നാൽ കൂട്ടായ്മക്കവർച്ചക്കാരുടെ സംഘമല്ലാത്തതുമായ ആർക്കും - 7 വർഷം വരെ കഠിന തടവും പിഴയും ലഭിക്കും

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 205 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. വഞ്ചനപരമായ ഉദ്ദേശത്തോടെ പൊതുസേവകൻ ഉപയോഗിക്കുന്ന വസ്ത്രം [uniform ] ധരിക്കുകയോ ടോക്കൺ കൈവശം വയ്ക്കുകയോ ചെയ്യുന്ന കുറ്റകൃത്യം
    2. ശിക്ഷ - 3 മാസം വരെ തടവോ 5000/- രൂപ വരെ പിഴയോ, രണ്ടും കൂടിയോ

      താഴെ പറയുന്നവയിൽ BNS സെക്ഷൻ 143 (3) പ്രകാരമുള്ള മനുഷ്യക്കടത്തിന്റെ ശിക്ഷ എന്ത് ?

      1. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
      2. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
      3. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
      4. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 5 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്