Challenger App

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 326 (b) - ഏതെങ്കിലും പൊതുറോഡോ, പാലമോ, ജലഗതാഗത യോഗ്യമായ നദിയോ, ചാലോ, സഞ്ചാരയോഗ്യമായ മറ്റ് ജലാശയങ്ങളോ സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റുകയോ സുരക്ഷിതത്വത്തിൽ കുറവുള്ളതാക്കിതീർക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  2. സെക്ഷൻ 326 (c) - ഏതെങ്കിലും പൊതു ഡ്രെയിനേജിന് വെള്ളപ്പൊക്കമോ തടസ്സമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • സെക്ഷൻ 326 (b) - ഏതെങ്കിലും പൊതുറോഡോ, പാലമോ, ജലഗതാഗത യോഗ്യമായ നദിയോ, ചാലോ, സഞ്ചാരയോഗ്യമായ മറ്റ് ജലാശയങ്ങളോ സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റുകയോ സുരക്ഷിതത്വത്തിൽ കുറവുള്ളതാക്കിതീർക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും

    • സെക്ഷൻ 326 (c) - ഏതെങ്കിലും പൊതു ഡ്രെയിനേജിന് വെള്ളപ്പൊക്കമോ തടസ്സമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും


    Related Questions:

    BNS സെക്ഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 324 (4) - 20,000 രൂപയോ അതിൽ കൂടുതലോ എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയോ നഷ്ടം ഉണ്ടാക്കുന്ന ഏതൊരാൾക്കും - 2 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും
    2. സെക്ഷൻ 324 (5) - 1 ലക്ഷം രൂപയോ അതിൽ കൂടുതലോ നഷ്ടമോ നാശമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും
    3. സെക്ഷൻ 324 (6) - ഏതെങ്കിലും വ്യക്തിക്ക് മരണം വരുത്തുകയോ, മുറിവേൽപ്പിക്കുകയോ, മരണമോ ദേഹോപദ്രവമോ ഉണ്ടാകുമെന്നുള്ള ഭയമുളവാക്കുകയോ ചെയ്യാനുള്ള ഒരുക്കം കൂടിയശേഷം ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കും
      അഭയം നൽകലിനെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

      BNS ലെ സെക്ഷൻ 31 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. സത്യസന്ധമായും നല്ല ഉദ്ദേശത്തോടെയും നടത്തുന്ന ആശയവിനിമയം (Communication made in good faith).
      2. ആർക്കുവേണ്ടിയാണോ സദുദ്ദേശത്തോടെ ഒരു ആശയവിനിമയം നടത്തുന്നത്, ആ വ്യക്തിക്ക് ദോഷം വരുത്തിയാലും കുറ്റകരമാകുന്നില്ല.
        ക്രിമിനൽ അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
        ദ്രോഹത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?