Challenger App

No.1 PSC Learning App

1M+ Downloads
BNSS ലെ സെക്ഷൻ 65 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസമൻസ് നടത്തുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ച്

Bകോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ, സൊസൈറ്റികൾക്കും സമൻസ് നടത്തുന്നതിനെ സംബന്ധിച്ച്

Cസമൻ ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാത്തപ്പോൾ

Dഇവയൊന്നുമല്ല

Answer:

B. കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ, സൊസൈറ്റികൾക്കും സമൻസ് നടത്തുന്നതിനെ സംബന്ധിച്ച്

Read Explanation:

BNSS-Section-65 - Service of summons on corporate bodies, firms and societies [കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ, സൊസൈറ്റികൾക്കും സമൻസ് നടത്തുന്നത് ]

  • 65 (1) - കമ്പനിയുടെയോ കോർപ്പറേഷന്റെയോ ഡയറക്‌ടർ, മാനേജർ, സെക്രറി അല്ലെങ്കിൽ മറ്റ് ഓഫീസർ എന്നിവർക്ക് അത് നടത്തിയോ, അല്ലായെങ്കിൽ ഡയറക്‌ടർ, മാനേജർ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്‌ത തപാൽ മുഖേന അയച്ച കത്തിലൂടെയോ ആകാവുന്നതും, അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആ കത്ത് പോസ്റ്റിന്റെ സാധാരണ ഗതിയിൽ എത്തുമ്പോൾ സമൻസ് നടത്തിയതായി കരുതപ്പെടുന്നതുമാകുന്നു.

  • 65(2) - ഒരു സ്ഥാപനത്തിലോ വ്യക്തികളുടെ മറ്റു കൂട്ടായ്മയ്ക്കോ സമൻസ് നടത്താൻ അത്തരം സ്ഥാപനത്തിന്റെയോ അസോസിയേഷൻ്റെയോ ഏതെങ്കിലും ഒരു പങ്കാളിയ്ക്ക് നൽകുന്നത് വഴി ചെയ്യാവുന്നതാണ് . അല്ലെങ്കിൽ അത്തരം പങ്കാളിയുടെ മേൽവിലാസത്തിൽ ഒരു കത്ത് രജിസ്റ്റേഡ് പോസ്റ്റ് വഴി അയക്കാവുന്നതാണ് . ഈ സാഹചര്യത്തിൽ കത്ത് തപാലിൽ ലഭിക്കുന്ന സമയം സേവനം നടപ്പിലാക്കിയതായി കണക്കാക്കും


Related Questions:

അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
ചിലവസ്തു‌ക്കൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് ഉള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്
അന്വേഷണ വിചാരണയെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
സമൻസിന്റെ ഫോറത്തിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?