App Logo

No.1 PSC Learning App

1M+ Downloads
ചിലവസ്തു‌ക്കൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് ഉള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 108

Bസെക്ഷൻ 107

Cസെക്ഷൻ 106

Dസെക്ഷൻ 105

Answer:

C. സെക്ഷൻ 106

Read Explanation:

BNSS- Section -106 - Power of police officer to seize certain property [ചിലവസ്തു‌ക്കൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ഉള്ള അധികാരം ]

  • 106 (1) - ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്, മോഷ്‌ടിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നതോ സംശയിക്കപ്പെടുന്നതോ, അല്ലെങ്കിൽ ഏതെങ്കിലും കുറ്റം ചെയ്‌തതായി സംശയിക്കുന്ന പരിതഃസ്ഥിതികളിൽ കണ്ടെത്തുന്നതോ ആയ എതെങ്കിലും വസ്‌തുവകകൾ പിടിച്ചെടുക്കാവുന്നതാണ്.

  • 106 (2) - അങ്ങനെ പിടിച്ചെടുത്ത പോലീസ് ഉദ്യോഗസ്ഥൻ ഒരു പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ കീഴിലുള്ളയാളാണെങ്കിൽ , പിടിച്ചെടുത്തത് ഉടനടി ആ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാകുന്നു

  • 106 (3) - സബ് സെക്ഷൻ (1) പ്രകാരം ഏതൊരു പോലീസ് ഉദ്യോഗസ്ഥനും പിടിച്ചെടുക്കൽ അധികാരപരിധിയുള്ള മജിസ്ട്രേറ്റിന് റിപ്പോർട്ട് ചെയ്യണം

  • പിടിച്ചെടുത്ത വസ്തു‌ കോടതിയിലേക്ക് സൗകര്യപൂർം കൊണ്ടുപോകാൻ കഴിയാത്തതാന്നെങ്കിലോ, ശരിയായ താമസ സൗകര്യം ഉറപ്പാക്കാൻ ബുദ്ധിമുട്ട് ഉള്ളതോ ആണെങ്കിൽ, അത്തരം വസ്തുവിൻ്റ സൂക്ഷിപ്പിനു വേണ്ടി പറ്റിയ ഇടം ലഭ്യമാകുന്നതിൽ പ്രയാസം ഉണ്ടാകുമ്പോഴോ, അന്വേഷണത്തിന് വസ്‌തു പോലീസ് സൂക്ഷിപ്പിൽ തുടർച്ചയായി വക്കേണ്ടത് ആവശ്യമില്ലെന്ന് കരുതുമ്പോഴോ ആവശ്യമുണ്ടപ്പോൾ കോടതി മുമ്പാകെ ഹാജരാക്കിക്കൊള്ളാമെന്നും അതിൻ്റെ കൈയൊഴിക്കൽ സംബന്ധിച്ച് പിന്നീട് പുറപ്പെടുവിക്കുന്ന കോടതി ഉത്തരവുകൾ നടപ്പാക്കാമെന്നും ഏറ്റെടുത്തു കൊണ്ടുള്ള ബോണ്ട് ഒപ്പിട്ട് പൂർത്തീകരിക്കുന്ന ഏതൊരാൾക്കും വസ്തു‌വിൻ്റെ സൂക്ഷിപ്പ് അയാൾ നൽകുന്നതാണ്

  • എന്നാൽ ഉപവകുപ്പ് (1) പ്രകാരം പിടിച്ചെടുക്കപ്പെട്ട വസ്തു‌ വേഗത്തിലും സ്വാഭാവികവുമായ നാശത്തിന് വിധേയമാകുന്നതുമാണെങ്കിൽ അത്തരം വസ്തു‌ കൈവശമുള്ളയാൾ അജ്ഞാതനോ സന്നിഹിതനല്ലാതിരിക്കുകയോ ചെയ്താൽ അത്തരം വസ്തു‌വിൻ്റെ വില 500 രൂപയിൽ കുറവായിരിക്കും ആണെങ്കിൽ സൂപ്രണ്ടിൻ്റെ ഉത്തരവു പ്രകാരം ഉടനടി ലേലത്തിൽ വിൽക്കാവുന്നതം ആകുന്നു.


Related Questions:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഗ്രാമത്തിന്റെ കാര്യങ്ങൾ സംബന്ധിച്ച് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരുടെ ചില റിപ്പോർട്ട് തയ്യാറാക്കുന്ന ചുമതലകളെ പറ്റി വിവരിക്കുന്ന BNSS 2023ലെ വകുപ്പ്
മജിസ്ട്രേട്ട് മാർക്കും പോലീസിനും പൊതുജനങ്ങൾ പിന്തുണ നൽകുവാൻ ബാധ്യസ്ഥരാണ് എന്ന് പ്രസ്താവിക്കുന്ന BNSS 2023ലെ വകുപ്പ്