Challenger App

No.1 PSC Learning App

1M+ Downloads
BSA വകുപ് 22 പ്രകാരം ചുവടെ കൊടുത്തവയിൽ ഏത് അവസ്ഥയിൽ കുറ്റസമ്മതം അസാധുവാകും? a) b) കുറ്റസമ്മതം കോടതിയിൽ നടത്തിയാൽ c) പ്രതി സമ്മർദ്ദമില്ലാതെ കുറ്റസമ്മതം നൽകിയാൽ d) തെളിവുകൾ മുന്നിൽ വെച്ചപ്പോൾ പ്രതി കുറ്റസമ്മതം നൽകിയാൽ

Aകുറ്റസമ്മതം കോടതിയിൽ നടത്തിയാൽ

Bപ്രതി സമ്മർദ്ദമില്ലാതെ കുറ്റസമ്മതം നൽകിയാൽ

Cപ്രതിക്ക് ആനുകൂല്യ വാഗ്ദാനം ഉറപ്പ് നൽകിയാൽ.

Dതെളിവുകൾ മുന്നിൽ വെച്ചപ്പോൾ പ്രതി കുറ്റസമ്മതം നൽകിയാൽ

Answer:

C. പ്രതിക്ക് ആനുകൂല്യ വാഗ്ദാനം ഉറപ്പ് നൽകിയാൽ.

Read Explanation:

  • ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല എന്ന് പരാമർശിക്കുന്ന BSA ലെ വകുപ് -22

  • കുറ്റസമ്മതം നൽകുന്നതിന് മുമ്പ്, സമ്മർദ്ദം, ഭീഷണി, ബലാത്കാരം, അല്ലെങ്കിൽ വാഗ്ദാനം എന്നിവയുടെ സ്വാധീനം പൂർണ്ണമായും ഒഴിവാക്കിയതായി കോടതി വിശ്വസിക്കുന്നുവെങ്കിൽ, ആ കുറ്റസമ്മതം കോടതി തെളിവായി ഉപയോഗിക്കാം


Related Questions:

ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ BSA-ലെ ഏത് വകുപ്പാണ് പ്രസക്തമാവുക ?

താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 26(f) - മരിച്ച വ്യക്തികൾ തമ്മിലുള്ള രക്തബന്ധം വിവാഹം, ദത്തെടുക്കൽ എന്നിവയിലൂടെയുള്ള ഏതെങ്കിലും ബന്ധത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രസ്താവന, മരിച്ച വ്യക്തി ഉൾപ്പെട്ട കുടുംബത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിൽപത്രത്തിലോ, ആധാരത്തിലോ, കുടുംബവംശാബലിയിലോ,ഏതെങ്കിലും സമാധി ശിലയിലോ, കുടുംബ ചിത്രത്തിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, തർക്കത്തിലുള്ള ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് അത്തരം പ്രസ്താവന നടത്തുമ്പോൾ
  2. സെക്ഷൻ 26(g) - ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട ഏതെങ്കിലും ആധാരത്തിലോ, മരണ ശാസനയിലോ, മറ്റു രേഖയിലോ അടങ്ങിയിട്ടുള്ള പ്രസ്താവന
  3. സെക്ഷൻ 26(h) – നിരവധി ആളുകൾ പ്രസ്താവന നടത്തുകയും, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വികാരങ്ങളോ ധാരണകളോ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ
    ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ആദ്യ ബിൽ പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ചത് എന്ന് ?

    ഇന്ത്യൻ തെളിവ് നിയമം പ്രതിപാദിക്കുന്ന കാര്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം?

    1. സിവിൽ കേസായാലും ക്രിമിനൽ കേസ് ആയാലും ഏതൊക്കെ തെളിവായി സ്വീകരിക്കാം എന്ന് പ്രതിപാദിക്കുന്നു
    2. കോടതിയിൽ തെളിവായി സ്വീകരിക്കാത്തവ ഏതെല്ലാം എന്ന് വിശദീകരിക്കുന്നു
    3. കോടതിയിൽ തെളിയിക്കേണ്ട തെളിവുകൾ ഏതെല്ലാം എന്ന് വിശദീകരിക്കുന്നു
      ഭാരതീയ സാക്ഷ്യ അധിനിയത്തിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?