App Logo

No.1 PSC Learning App

1M+ Downloads
BSA-ലെ വകുപ്-27 പ്രകാരം എത്രത്തോളം സാദ്ധ്യതയുള്ള പുതിയ കേസുകളിൽ മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം?

Aമുഴുവൻ കേസുകളിലും

Bഒന്നിലധികം കേസുകളിലും

Cഅതേ വിഷയവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്രം

Dപുതിയ തെളിവുകളുള്ള കേസുകളിൽ മാത്രം

Answer:

C. അതേ വിഷയവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്രം

Read Explanation:

  • മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ്-27

  • ഈ നിബന്ധനകള്‍ പാലിക്കുമ്പോള്‍:
    ✅ സാക്ഷി മരിച്ചിരിക്കണം.
    ✅ സാക്ഷിയെ കണ്ടെത്താനാകാത്തിരിക്കണം.
    ✅ സാക്ഷിക്ക് മൊഴി നല്‍കാന്‍ കഴിയാത്തിരിക്കണം.
    ✅ സാക്ഷിയെ എതിര്‍ കക്ഷി മറച്ച് വച്ചിരിക്കണം
    ✅പിന്നീടുള്ള കേസ് അതേ കക്ഷികളിലോ അവര്‍ പ്രതിനിധീകരിക്കുന്നവരിലോ ഇടയിലാണ് നടക്കുന്നത്.
    ✅ആദ്യ കേസില്‍ എതിര്‍ കക്ഷിക്ക് സാക്ഷിയെ ചോദ്യം ചെയ്യാനുള്ള അവകാശവും അവസരവും ഉണ്ടായിരിക്കണം.
    ✅രണ്ടു കേസുകളിലുമുള്ള പ്രധാന ചോദ്യങ്ങള്‍ ഏകദേശമായി ഒരേപോലെയാകണം.
    ✅മൊഴി രേഖപ്പെടുത്തിയത് നിയമപരമായ രീതിയിലാവണം .


Related Questions:

BSA-ലെ വകുപ്-27 പ്രകാരം മുന്‍പത്തെ സാക്ഷ്യം ഉപയോഗിക്കാനാകാത്ത സാഹചര്യം ഏതാണ്?
സാക്ഷിയെ ഹാജരാക്കാൻ കോടതിയിൽ സമയം കൂടുതൽ ആവശ്യപ്പെടുകയോ, അതിന് വളരെ അധികം ചെലവ് വരുകയോ ചെയ്താൽ, മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
തെളിവിനെക്കുറിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?
ഒരു പൊതു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനോ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ തയ്യാറാക്കിയ ഭൂപടങ്ങളും,ചാർട്ടുകളും,പദ്ധതികളും കോടതിയിൽ തെളിവായി ഉപയോഗിക്കാം എന്ന് പ്രസ്താവിക്കുന്ന BSA-ലെ വകുപ് ഏതാണ്?