ഉത്കണ്ഠ (Anxiety):
ഉത്കണ്ഠ (Anxiety) എന്നത് എല്ലാ മനുഷ്യരിലും കാണപ്പെടുന്ന ഒരു വൈകാരിക പ്രതിഭാസമാണ്. ഓരോ മനുഷ്യരിലും, ഉത്കണ്ഠ അനുഭവപ്പെടുന്നത്, പല വിധത്തിലാണ്.
നിർവചനം:
അവ്യക്തമായ കാരണങ്ങളാലോ, അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന, വൈകാരിക അനുഭവമാണ് ഉത്കണ്ഠ.
ഉത്കണ്ഠയും ഭയവും തമ്മിലുളള വ്യത്യാസം:
ഉത്കണ്ഠയും ഭയവും ഒന്നാണ് എന്നാണ് മിക്കവരുടെയും ധാരണ. ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാവുന്നതാണ്.
ഉദാഹരണം:
ഒരാൾ നമ്മെ ഉപദ്രവമേൽപ്പിക്കാനായി നമുക്ക് നേരെ തിരിഞ്ഞാൽ, ആ സമയത്ത് നമുക്കുണ്ടാകുന്നത് ഭയമാണ്.
Eg : പുലി ആക്രമിക്കാൻ വരുമ്പോൾ അനുഭവപ്പെടുന്നതാണ് ഭയം.
എന്നാൽ ഇപ്പോൾ നമ്മുടെ മുൻപിൽ ഇല്ലാത്തതും, എന്നാൽ ഭാവിയിൽ എപ്പോഴെങ്കിലും വരാനിടയുള്ളതുമായ ഒന്നിനെക്കുറിച്ചു ചിന്തിച്ച്, ഇപ്പോൾ ആകുലപ്പെടുന്നതിനെയാണ് ഉത്കണ്ഠ എന്നു പറയുന്നത്.
ഉത്കണ്ഠ (Anxiety) ചില ഉദാഹരണങ്ങളിലൂടെ:
ജോലി സ്ഥലത്ത് സമയത്തിന് എത്താൻ കഴിയുമോ
വാഹനം പാർക്കു ചെയ്യാൻ സ്ഥലം കിട്ടുമോ
ജോലികൾ വളരെ കൃത്യമായി ചെയ്യണം എന്ന് ആഗ്രഹിക്കുകയും, അതിനു തനിക്കാവുമോ എന്ന ഉത്കണ്ഠ മൂലം അതു ചെയ്തു തുടങ്ങാനാവാതെ, ഓരോ ദിവസവും മാറ്റിവയ്ക്കുകയും ചെയ്യുന്ന അവസ്ഥ.