Question:

ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. 1978 ൽ 44 ആം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 

  2. ഇപ്പോൾ സ്വത്തവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്. 

  3. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത സമയത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു.

Aii, iii ശരി

Bii തെറ്റ്, iii ശരി

Ci മാത്രം ശരി

Di, ii ശരി

Answer:

D. i, ii ശരി

Explanation:

ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങളിൽപ്പെട്ടിരുന്ന സ്വത്തവകാശം (അനുഛേദം 31), 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത്. ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായി മൊറാർജി ദേശായി സർക്കാർ ആണ് ഈ ഭേദഗതി കൊണ്ടുവന്നത്.ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലെ അനുഛേദം 300-എ പ്രകാരമാണ് ഇത് നിയമപരമായ അവകാശമാക്കിയിരിക്കുന്നത്


Related Questions:

ഭരണഘടനയുടെ 29,30 അനുച്ഛേദങ്ങൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

ചിരകാല അധിവാസം മുഖേന 1989 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വ്യക്തിയെ ആറു മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം.

2) ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്നു ഗവൺമെൻ്റിനു തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെൻ്റിനു അധികാരമുണ്ട്. 

3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം. 

4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്.

ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത്  അമേരിക്കയിൽ നിന്നാണ്.  

2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.