Challenger App

No.1 PSC Learning App

1M+ Downloads

ഋഗ്വേദകാലത്തെ മതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. പ്രകൃതിശക്തികൾക്കു പവിത്രത നല്‌കി അവയെ ദൈവങ്ങളായി സങ്കല്പ്‌പിച്ച് ആരാധിച്ചുപോന്ന ഒരുതരം മതമായിരുന്നു ഋഗ്വേദകാലത്തെ ആര്യന്മാരുടേത്. 
  2. പ്രകൃതിദൈവങ്ങളെ ഭൂമി, ആകാശം, സ്വർഗ്ഗം എന്നിവയോടു ബന്ധപ്പെടുത്തി മൂന്നായി തരംതിരിച്ചിരുന്നു
  3. ഇന്ദ്രൻ, രുദ്രൻ, വായു തുടങ്ങിയവ ആകാശം ദൈവങ്ങളായിരുന്നു. 

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഋഗ്വേദകാലത്തെ മതം

    • പ്രകൃതിശക്തികൾക്കു പവിത്രത നല്‌കി അവയെ ദൈവങ്ങളായി സങ്കല്പ്‌പിച്ച് ആരാധിച്ചുപോന്ന ഒരുതരം മതമായിരുന്നു ഋഗ്വേദകാലത്തെ ആര്യന്മാരുടേത്. 

    • ഈ പ്രകൃതിദൈവങ്ങളെ ഭൂമി, ആകാശം, സ്വർഗ്ഗം എന്നിവയോടു ബന്ധപ്പെടുത്തി മൂന്നായി തരംതിരിക്കാം. 

    • അഗ്നി, പൃഥി മുതലായവ ആദ്യത്തെ വിഭാഗത്തിലും; ഇന്ദ്രൻ, രുദ്രൻ, വായു തുടങ്ങിയവ രണ്ടാമത്തേതിലും; വരുണൻ, ഉഷസ്സ്, അശ്വിനീദേവന്മാർ എന്നിവ മൂന്നാമത്തേതിലും യഥാക്രമം ഉൾപ്പെടുന്നു. 


    Related Questions:

    ഡോക്ടർ ജക്കോബി ഋഗ്വേദത്തെ ....... ................ ത്തോടടുത്തുണ്ടായതായി കണക്കാക്കുന്നു.
    The first literary work in Sanskrit is the :
    ഋഗ്വേദത്തിൽ എത്ര ശ്ലോകങ്ങളുണ്ട് ?

    ഋഗ്വേദകാലത്തെ രാഷ്ട്രീയസ്ഥിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

    1. ഋഗ്വേദകാലത്ത് ആര്യസമുദായം പതിനൊന്നു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. 
    2. ആര്യന്മാരും ദ്രാവിഡരും കാലക്രമേണ പരസ്പ്‌പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും അവരുടെ യുദ്ധങ്ങളിലും മറ്റും അന്യോന്യം സഹകരിക്കുകയും ചെയ്തു‌. 
    3. ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ സുദാസൻ പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
      സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച, ‘ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്രവരാൻ നിബോധത്താ’എന്ന വാചകം ഏത് ഉപനിഷത്തിലേതാണ്?